ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നന്നായി വെള്ളം കുടിക്കാന്‍ മറക്കണ്ട

ഈ-ലക്ഷണങ്ങള്‍-നിങ്ങള്‍ക്കുണ്ടെങ്കില്‍-നന്നായി-വെള്ളം-കുടിക്കാന്‍-മറക്കണ്ട
കേരളത്തില്‍ മഴയെല്ലാം കുറഞ്ഞിരിക്കുകയാണ്. നല്ല ഹീറ്റ് വേവ് അലേര്‍ട്ടും വന്ന് കഴിഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ മാറിവരുന്ന കാലാവസ്ഥ പണി തരുന്നത് നമ്മളുടെ ശരീരത്തിനാണ്. നമ്മളുടെ ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിക്കുന്നത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. പ്രത്യേകിച്ച് കുട്ടികള്‍. ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറയുമ്പോഴാണ് അത് നിര്‍ജലീകരണത്തിലേയ്ക്ക് നമ്മളെ നയിക്കുന്നു. ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ചൂട് കൂടുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ | ഡോക്ടർ പറയുന്നു

ഹീറ്റ് വേവ് നിര്‍ജലീകരണത്തിന് കാരണമാകുന്നത് എങ്ങിനെ?

വീടിനകത്ത് ഫാന്‍ ഇട്ടാല്‍ പോലും ചൂടിന് കുറവില്ലാത്ത അവസ്ഥയാണ്. അമിതമായി നമ്മള്‍ക്ക് ചൂട് തട്ടുമ്പോള്‍ ശരീരത്തിലും അതിനനുസരിച്ചുള്ള ബുദ്ധിമുട്ടുകള്‍ പ്രകടമാകും. അതില്‍ തന്നെ അമിതമായി വിയര്‍പ്പ് വരാന്‍ തുടങ്ങും. നമ്മളുടെ ശരീരത്തെ ഒട്ടും തണുപ്പിക്കാന്‍ പറ്റാത്ത അവസ്ഥ, അമിതമായി വിയര്‍പ്പ് വരുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ അമിതമായി വിയര്‍പ്പ് പോകുന്നതിലൂടെ ശരീരത്തില്‍ നിന്നും വെള്ളത്തിന്റെ അംശം കുറയുന്നതിന് കാരണമാകുന്നു. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതിനും കാരണമാണ്.

അതുപോലെ തന്നെ അമിതമായി ശരീരത്തിന് ആവി എടുക്കുന്നതും വെള്ളം കുടിക്കുന്നത് കുറയുന്നതുമെല്ലാം നിര്‍ജലീകരണത്തിലേയ്ക്ക് നയിക്കുന്നുണ്ട്. പലപ്പോഴും ശരീരത്തില്‍ നിന്നും വെള്ളം കുറയുന്നത് പലരും ശ്രദ്ധിക്കാറില്ല. അതിനാല്‍ തന്നെ ആവശ്യത്തിന് വെള്ളവും കുടിക്കാറില്ല. നന്നായി ചൂട് എടുക്കുന്ന അവസരത്തില്‍ ചിലപ്പോള്‍ നമ്മളുടെ ശരീരത്തിന് മൂന്ന് ലിറ്ററില്‍ കൂടുതല്‍ വെള്ളം വേണ്ടി വരും.അതിനാല്‍, ദാഹിക്കുമ്പോള്‍ നന്നായി വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്.

മറ്റ് കാരണങ്ങള്‍

ചിലര്‍ക്ക് ഇടയ്ക്ക് ഇടയ്ക്ക് മൂത്രം ഒഴിക്കാന്‍ തോന്നും. ഇത്തരത്തില്‍ നന്നായി ശരീരത്തില്‍ നിന്നും മൂത്രം പോകുമ്പോള്‍ അതും ശരീരത്തില്‍ നിന്നും വെള്ളം പോകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലപ്പോള്‍ വെള്ളം കുടിക്കാന്‍ കിട്ടാതിരിക്കുന്നത്, അതുപോലെ, ചിലര്‍ ചൂട് കുറയ്ക്കാന്‍ മദ്യപിക്കുന്നത് കാണാം. സത്യത്തില്‍ ഇത്തരത്തില്‍ മദ്യപിക്കുന്നത് ശരീരത്തില്‍ നിന്നും അമിതമായി വെള്ളം നഷ്ടപ്പെടുന്നതിന് കാരണമാണ്.

നിര്‍ജലീകരണം സംഭവിച്ചാല്‍ ഉണ്ടാകുന്ന ലക്ഷണം

നിങ്ങള്‍ക്ക് നിര്‍ജലീകരണം സംഭവിച്ചാല്‍ നല്ലപോലെ ദാഹം അനുഭവപ്പെടും. അതും വെള്ളം കുടിച്ചതിന്റെ പിന്നാലെ തന്നെ വീണ്ടും വീണ്ടും അമിതമായി ദാഹം അനുഭവപ്പെട്ടെന്ന് വരാം. അതുപോലെ, മൂത്രം ഒഴിക്കുമ്പോള്‍ നല്ല കടുത്ത മഞ്ഞ് നിറം കാണപ്പെടാം. ഇതും നിര്‍ജലീകരണത്തിന്റെ ലക്ഷണമാണ്. ചിലര്‍ക്ക് മൂത്രം ഒഴിക്കാനുള്ള പ്രവണത കുറയുന്നത് കാണാം. അതുപോലെ തന്നെ, വായ നല്ലപോലെ വറണ്ട് പോകുന്നത്, ചര്‍മ്മം നല്ലപോലെ വറണ്ട് ഇരിക്കുന്നത് ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറയുന്നതിന്റെ ലക്ഷണമാണ്.

ഇത് മാത്രമല്ല, അമിതമായിട്ടുള്ള ക്ഷീണം നിങ്ങള്‍ക്ക് അനുഭവപ്പെടാം. പ്രത്യേകിച്ച് കുറച്ച് ദുരം നടക്കുമ്പോഴേയ്ക്കും അമിതമായി ക്ഷീണം അനുഭവിക്കുന്നത്, അതുപോലെ തലകറക്കം അുഭവപ്പെടും, ചിലര്‍ക്ക് ശരീരം ആകെ തളര്‍ന്ന് പോകുന്നത് പോലെ തോന്നുക എന്നിങ്ങനെ പലവിധത്തിലുള്ള അസുഖങ്ങള്‍ വരുന്നത് കാണാം. ചിലര്‍ക്ക് പേശികളില്‍ നല്ലപോലെ വേദന, അമിതമായിട്ടുള്ള തലവേദന, കണ്ണുകള്‍ വല്ലാതെ വരണ്ട് പോവുക, കണ്ണുകള്‍ക്ക് ചുറ്റും കറുത്ത പാടുകള്‍ എന്നിവയെല്ലാം കാണാന്‍ സാധിക്കുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല ചൂട് ഉള്ള സമയത്ത് നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ശരീരത്തിന് ചൂട് കൂട്ടുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നല്ലപോലെ പഴം പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നത് നല്ലതാണ്. അതുപോലെ, നല്ല ചൂടുള്ളസമയത്ത് പുറത്തേയ്ക്ക് ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. അമിതമായി വ്യായാമം, അല്ലെങ്കില്‍ കായികാദ്ധ്യാനം കൂടിയ പണികള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് നല്ല ഥണുത്ത വെളഅളത്തില്‍ കുളിച്ച് ശരീരത്തെ തണുപ്പിച്ച് എടുക്കുന്നതും നല്ലതാണ്. അതുപോലെ, മദ്യപാനം ഒഴിവാക്കുക. നല്ല ലൈറ്റായിട്ടുള്ള വസത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. അതുപോലെ, ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ മറക്കരുത്.

അഞ്ജലി എം സി നെ കുറിച്ച്

അഞ്ജലി എം സി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.Read More

Exit mobile version