വിവാഹം ചെയ്യാൻ പെണ്ണിനെ കണ്ടെത്തി നൽകിയില്ല; അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി മകൻ, അറസ്റ്റ്

വിവാഹം-ചെയ്യാൻ-പെണ്ണിനെ-കണ്ടെത്തി-നൽകിയില്ല;-അമ്മയെ-കൊന്ന്-മൃതദേഹം-കഷണങ്ങളാക്കി-മകൻ,-അറസ്റ്റ്

വിവാഹം ചെയ്യാൻ പെണ്ണിനെ കണ്ടെത്തി നൽകിയില്ല; അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി മകൻ, അറസ്റ്റ്

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 25 Aug 2023, 12:00 pm

വിവാഹത്തിന് അനുയോജ്യമായ യുവതിയെ കണ്ടെത്തി നൽകിയില്ലെന്നാരോപിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ചുമാറ്റി. മകനും ബന്ധുവും അറസ്റ്റിൽ

Man kills mother
Photo: PTI

ഹൈലൈറ്റ്:

  • മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു.
  • വിവാഹത്തിന് യുവതിയെ കണ്ടെത്തി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
  • കൊലപാതകത്തിൽ യുവാവും ബന്ധുവും അറസ്റ്റിലായി.
ഹൈദരാബാദ്: വിവാഹത്തിന് അനുയോജ്യമായ യുവതിയെ കണ്ടെത്തി നൽകിയില്ലെന്ന് ആരോപിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. കൊലപാതകത്തിൽ യുവാവും ബന്ധുവും അറസ്റ്റിലായി. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

എഐ ഉപയോഗിച്ച് പെൺകുട്ടികളുടെ അശ്ലീല വിഡിയോ നിർമിച്ച് പ്രചരിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥൻ്റെ മക്കൾ അറസ്റ്റിൽ
ബുധനാഴ്ച രാത്രി സിദ്ദിപേട്ട് ജില്ലയിലെ ബന്ദ മൈലാരം ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം. 45കാരിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമ്മയും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. അനുയോജ്യമായ യുവതിയെ കണ്ടെത്തി നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നത്.

Palliyodam theft: പള്ളിയോടങ്ങളിലെ ആഭരണങ്ങൾ മോഷ്ടിച്ചു ഇത് ചരിത്രത്തിൽ ആദ്യം

സംഭവദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഇഷ്ടിക ഉപയോഗിച്ച് യുവാവ് അമ്മയെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തുടർന്ന് സ്ത്രീയുടെ കഴുത്തറുക്കുകയും കാലുകൾ മുറിച്ചുമാറ്റുകയും ചെയ്തു.

അഞ്ചുവർഷം മുൻപ് കാണാതായ മാധ്യമപ്രവർത്തകയുടെ അസ്ഥികൂടം പോളിത്തീൻ കവറിൽ; കണ്ടെത്തിയത് റോഡിൽ
സ്ത്രീയുടെ കൊലപാതകത്തിൽ മകൾ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വൈകാതെ പരാതിക്കാരിയുടെ സഹോദരനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് വ്യാഴാഴ്ച പറഞ്ഞു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് സ്ത്രീയുടെ ശരീരം പ്രതികൾ കഷണങ്ങളാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്ത്രീയുടെ മരണത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version