ശതാബ്ദിയ്ക്ക് പകരം വന്ദേ ഭാരത് എത്തും; ഐടി നഗരത്തിലേക്ക് മൂന്ന് വന്ദേ ഭാരതുകൾ കൂടി; ഇനി ഹൈദരാബാദിലേക്ക് ഇനി കുതിച്ചെത്താം
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 25 Aug 2023, 3:07 pm
10 സെമി ഹൈസ്പീഡ് ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിൽ മൂന്നെണ്ണം ഹൈദരാബാദ് നഗരത്തിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
ഹൈലൈറ്റ്:
- ശതാബ്ദിയ്ക്ക് പകരം വന്ദേ ഭാരത് എത്തും
- കൂടുതൽ സർവീസുകൾ ഉടൻ
- ഹൈദരാബാദിലേക്ക് മൂന്ന് വന്ദേ ഭാരതുകൾ കൂടി
കച്ചേഗുഡ – യശ്വന്ത്പുർ (ബെംഗളൂരു), സെക്കന്തരാബാദ് – പൂനെ, സെക്കന്തരാബാദ് – നാഗ്പുർ സർവീസുകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പുത്തൻ ട്രെയിനുകളുടെ പരീക്ഷണയോട്ടം നാഗ്പുർ, ബെംഗളൂരു സെക്ഷനുകളിൽ പൂർത്തിയായിട്ടുണ്ട്. വിജയവാഡ ചെന്നൈ റൂട്ടിലും പുതിയ ട്രെയിനിന് സാധ്യതയുണ്ട്. സൗത്ത് സെൻട്രൽ റെയിൽവേ റൂട്ടുകളിൽ ഇതിനോടകം തന്നെ വേഗപരിധി മണിക്കൂറിൽ 130 കിലോമീറ്ററാക്കി ഉയർത്തിയിട്ടുണ്ട്.
Uniform Holy Mass: ഘട്ടം ഘട്ടമായെങ്കിലും ഏകീകൃത കുർബാന നടപ്പാക്കുമെന്ന് സിനഡ്
നിലവിൽ കച്ചേഗുഡ – യശ്വന്ത്പുർ റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ് യാത്രക്കാർ. രണ്ട് ഐടി നഗരങ്ങളായ ഹൈദരാബാദിനെയും ബെംഗളൂരുവിനെയും കണക്ട് ചെയ്യുന്ന സർവീസാണ് ഇത്. നിലവിൽ ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലെത്താൻ 10 മുതൽ 12 മണിക്കൂർവരെയാണ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ടെയിനുകൾ എടുക്കുന്നത്. വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഇത് 8:30 മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കച്ചേഗുഡ റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6 മണിക്ക് സർവീസ് ആരംഭിച്ച് യശ്വന്ത്പുരിൽ ഉച്ചയ്ക്ക് 2:30ന് എത്തുന്ന രീതിയിലാണ് വന്ദേ ഭാരതിന്‍റെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെയുള്ള സർവീസ് യശ്വന്ത്പുരിൽ നിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിച്ച് രാത്രി 11:30 ഓടെ കച്ചേഗുഡയിൽ എത്തിച്ചേരും.
സെക്കന്തരാബാദ് പൂനെ ശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു പകരം വന്ദേ ഭാരത് കൊണ്ടുവരാനും ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നുണ്ട്. നിലവിൽ 8:25 മണിക്കൂറാണ് ഈ റൂട്ടിൽ ശതാബ്ദിയ്ക്ക് വേണ്ടത്. വന്ദേഭാരത് എത്തിയാൽ യാത്രാ സമയത്തിൽ കുറവുണ്ടാകും. ഏകദേശം രണ്ട് മണിക്കൂറോളം യാത്രാസമയം ലാഭിക്കാമെന്ന പ്രതീക്ഷയാണ് ഈ നീക്കത്തിനുപിന്നിലുള്ളതെന്നാണ് റിപ്പോർട്ട് പറയുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക