‘ഹനുമാൻ ലോക്’ ക്ഷേത്ര പ്രോജക്ട്; ഇന്ത്യയിലെ ഏറ്റവും വലിയ സ്പിരിച്വൽ സർക്യൂട്ട് നിർമ്മിക്കാൻ മധ്യപ്രദേശ്
Authored by പ്രണവ് മേലേതിൽ | Samayam Malayalam | Updated: 25 Aug 2023, 4:03 pm
ഹനുമാൻ ലോക് ക്ഷേത്ര സ്പിരിച്വൽ പ്രോജക്ട് മധ്യപ്രദേശിലെ ഒരു രാഷ്ട്രീയ മത്സരത്തിന്റെ ഭാഗമായാണ് നിലവിൽ വരുന്നത്. കോൺഗ്രസ് നേതാവ് കമൽനാഥിന്റെ മണ്ഡലമായ ഛിന്ദ്‌വാരയിലാണ് ഈ ക്ഷേത്രസമുച്ചയം നിലവില്‍ വരിക.
രണ്ടാംഘട്ടത്തിൽ ഒരു യോഗശാലയും പ്രഭാഷണങ്ങൾ നടത്താനുള്ള കേന്ദ്രവും, റസ്റ്ററന്റും സജ്ജീകരിക്കും.
Read: രണ്ടുവർഷത്തിനിടെ പൂട്ടിയത് 150 യൂടൂബ് ചാനലുകൾ; ബ്ലോക്ക് ചെയ്തത് 4,999 യൂടൂബ് ലിങ്കുകൾ: 2009ലെ ഐടി റൂൾസ് വെറുതെയല്ല
ഭഗവാൻ ഹനുമാന്റെ ഐതിഹ്യങ്ങളെ ഉപയോഗപ്പെടുത്തി ഒരു വലിയ ക്ഷേത്രസമുച്ചയം നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം പുറത്തുവിട്ടു. ഉജ്ജയിനിയിലെ മഹാലോകേശ്വർ ക്ഷേത്രത്തോടു ചേര്‍ന്ന് നിര്‍മ്മിച്ച മഹാലോകേശ്വർ ടെമ്പിൾ കോറിഡോർ ഡവലപ്മെന്റ് പ്രോജക്ടിന് ഒരു അനുബന്ധമെന്നോണമാണ് ഹനുമാൻ ലോക് ക്ഷേത്ര പ്രോജക്ട് വരുന്നത്. രണ്ട് സ്ഥലങ്ങളും തമ്മിൽ 9 മണിക്കൂറിലധികം ദൂരമുണ്ടെങ്കിലും സ്പിരിച്വൽ കോറിഡോറുകളെന്ന നിലയിൽ ഇവ തമ്മിൽ ബന്ധപ്പെടുത്താൻ ഭാവിയിൽ കഴിഞ്ഞേക്കും. കഴിഞ്ഞവർഷം പൂർത്തിയാക്കിയ മഹാലോകേശ്വർ ടെമ്പിൾ കോറിഡോർ ഡവലപ്മെന്റ് പ്രോജക്ടിന്റെ ഒന്നാംഘട്ടത്തിൽ തീർത്ഥാടകർക്കാവശ്യമായ വലിയ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തീർത്ഥാടന ടൂറിസത്തെ ഉപയോഗപ്പെടുത്തുകയെന്നതാണ് ഈ കോറിഡോറിന്റെ ഉദ്ദേശ്യം. ക്ഷേത്രത്തിന്റെ വ്യാപ്തി ഏതാണ്ട് ഏഴുമടങ്ങ് വർദ്ധിപ്പിക്കുകയും വേൾഡ്-സി ക്ലാസ് സൗകര്യങ്ങൾ അവിടെ ഒരുക്കുകയും ചെയ്തു.
ഹനുമാന്റെ ലോകം തന്നെയാണ് ഈ ക്ഷേത്ര സമുച്ചയത്തിന്റെ പ്രധാന തീം.
കമൽനാഥ് കഴിഞ്ഞവർഷം ഹനുമാൻ ജയന്തി ആഘോഷങ്ങൾ തന്റെ മണ്ഡലത്തിൽ ജോറായി നടത്തിയിരുന്നു. തങ്ങളുടെ കളിയിടം കോൺഗ്രസ് നേതാവ് കൈയടക്കിയത് മനസ്സിലാക്കിയ ബിജെപി തിരിച്ച് കളിക്കാൻ തയ്യാറെടുക്കുകയാണ് ഹനുമാൻ ലോക് ക്ഷേത്ര പദ്ധതിയിലൂടെ.
മറാത്ത ശൈലിയിലാണ് ഈ ക്ഷേത്രഗോപുരം പണിയുക.
ജാം നദിയുടെയും സർപ നദിയുടെയും സംഗമസ്ഥാനത്തെ ജാം സാവ്‌ലി ക്ഷേത്രത്തിലാണ് ഹനുമാൻ കുടിയിരിക്കുന്നത്. ഈ ക്ഷേത്രത്തിനു ചുറ്റും 26.5 ഏക്കർ സ്ഥലത്ത് 314 കോടി ചെലവിൽ പദ്ധതി നടപ്പാക്കും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. വലിയൊരു ക്ഷേത്രഗോപുരം ഇവിടെ പണിയും. മറാത്ത ശൈലിയിലാണ് ഈ ക്ഷേത്രഗോപുരം പണിയുക. ഈ ഗോപുരം കടന്നുചെല്ലുന്നിടം ‘ചിരഞ്ജീവി മാർഗ്ഗം’ എന്നറിയപ്പെടും. ഈ വഴി നേരെ ചെല്ലുക ക്ഷേത്ര ശ്രീകോവിലിലേക്കാണ്.
രണ്ടാമത്തെ കോറിഡോറിൽ ശ്രീരാമചന്ദ്രനുമൊത്തുള്ള നിമിഷങ്ങളാണ് ചിത്രീകരിക്കുക.
പേര് സുചിപ്പിക്കുന്നതു പോലെ ഹനുമാന്റെ ലോകം തന്നെയാണ് ഈ ക്ഷേത്ര സമുച്ചയത്തിന്റെ പ്രധാന തീം. ഇതിൽ ഹനുമാന്റെ വിവിധ ജീവിതകാലഘട്ടങ്ങളെ പലതരത്തിൽ ചിത്രീകരിക്കും. വിവിധ യുഗങ്ങളിൽ ഹനുമാന്റെ ജീവിതം എങ്ങനെയായിരുന്നെന്ന് കാണിക്കും. ഹനുമാന്റെ ചിത്രങ്ങളും ശിൽപ്പങ്ങളും ഇതിലുണ്ടായിരിക്കും. ശ്രീരാമനുമൊത്തുന്ന വിവിധ പുരണസന്ദർഭങ്ങളും ചിത്രീകരിക്കപ്പെടും.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.
വിശാലമായ രണ്ട് വലിയ ഇടനാഴികളാണ് ക്ഷേത്രസമുച്ചയത്തിലുണ്ടാവുക. ഇവയിലൊന്നിൽ ഹനുമാന്റെ ചെറുപ്പകാലത്തെ കാണിക്കുന്ന ശില്‍പ്പങ്ങളും പെയിന്റിങ്ങുകളുമുണ്ടാകും. രണ്ടാമത്തെ കോറിഡോറിൽ ശ്രീരാമചന്ദ്രനുമൊത്തുള്ള നിമിഷങ്ങളാണ് ചിത്രീകരിക്കുക.
ക്ഷേത്ര സമുച്ചയത്തിനകത്ത് ഒരു ആയുർവ്വേദ ആശുപത്രിയും സജ്ജീകരിക്കും. 12,000 സ്ക്വയർഫീറ്റ് വലിപ്പത്തിൽ ഒരു ഓപ്പൺ-എയർ തിയറ്ററും ഉണ്ടായിരിക്കും. 800 വാഹനങ്ങൾ (400 കാറുകൾ, 400 ബൈക്കുകൾ) നിര്‍ത്തിയിടാൻ കഴിയുന്ന 40,000 സ്ക്വയർഫീറ്റിന്റെ ഒരു പാർക്കിങ് ലോട്ടും സജ്ജീകരിക്കും.
തീർത്ഥാടന ടൂറിസത്തെ ഉപയോഗപ്പെടുത്തുകയെന്നതാണ് ഈ കോറിഡോറിന്റെ ഉദ്ദേശ്യം.
ഇതെല്ലാം നിർമ്മാണത്തിന്റെ ഒന്നാംഘട്ടത്തിൽ നടക്കും. രണ്ടാംഘട്ടത്തിൽ ഒരു യോഗശാലയും പ്രഭാഷണങ്ങൾ നടത്താനുള്ള കേന്ദ്രവും, റസ്റ്ററന്റും സജ്ജീകരിക്കും. ഭക്തർക്ക് വന്നുതാമസിക്കാനുള്ള വസതികളും നിർമ്മിക്കും. ഒരു സംസ്കൃത മീഡിയം സ്കൂളും ഇതോടൊപ്പം നിർമ്മിക്കും.
ജാം നദിയുടെയും സർപ നദിയുടെയും സംഗമസ്ഥാനത്തെ ജാം സാവ്‌ലി ക്ഷേത്രത്തിലാണ് ഹനുമാൻ കുടിയിരിക്കുന്നത്.
ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിനു ചുറ്റുമായി സ്പിരിച്വൽ കോറിഡോർ നിർമ്മിച്ച ഉദ്ഘാടനം ചെയ്തത് കഴിഞ്ഞവർഷമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഉദ്ഘാടകൻ. 850 കോടി രൂപയുടേതായിരുന്നു പ്രോജക്ട്. നിലവില്‍ ഈ ക്ഷേത്രത്തിലേക്ക് 1.5 കോടിയാളുകൾ വർഷത്തിൽ എത്തുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.