ഓണാവധി: ട്രെയിൻ ടിക്കറ്റില്ലെങ്കിലും ടെൻഷൻ വേണ്ട; ബാംഗ്ലൂരിൽനിന്ന് നിരവധി സർവീസുകളുമായി കെഎസ്ആർടിസി; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ഓണാവധി:-ട്രെയിൻ-ടിക്കറ്റില്ലെങ്കിലും-ടെൻഷൻ-വേണ്ട;-ബാംഗ്ലൂരിൽനിന്ന്-നിരവധി-സർവീസുകളുമായി-കെഎസ്ആർടിസി;-ബുക്ക്-ചെയ്യേണ്ടത്-ഇങ്ങനെ
ബാംഗ്ലൂർ: ഓണാവധിയ്ക്ക് ബാംഗ്ലൂരിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ തിരക്കേറിയതോടെ ബസ് സർവീസുകളെ ആശ്രയിക്കുകയാണ് വിദ്യാർഥികളും ഐടി പ്രൊഫഷണലുകളും. കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് നിരവധി സർവീസുകളാണ് കെഎസ്ആർടിസി സ്വിഫ്റ്റ് നടത്തുന്നത്. കെഎസ്ആർടിസിയുടെ സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തൃശൂർ, കോഴിക്കോട് തുടങ്ങി നിരവധി നഗരങ്ങിലേക്കാണ് കെഎസ് ആർടിസി സർവീസ് നടത്തുന്നത്.

ബാംഗ്ലൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് സ്വിഫ്റ്റ് എസി സീറ്റർ ബസ് ഹൊസൂർ – സേലം – കോയമ്പത്തൂർ – പാലക്കാട് – തൃശൂർ – കോട്ടയം വഴിയാണ് സർവീസ്. ബാംഗ്ലൂരിൽനിന്ന് കോട്ടയത്തേക്കുള്ള സർവീസ് -പെരിന്തൽമണ്ണ – നിലമ്പൂർ – ഗൂഡലൂർ – മൈസൂർ വഴിയുമാണ്.

ശതാബ്ദിയ്ക്ക് പകരം വന്ദേ ഭാരത് എത്തും; ഐടി നഗരത്തിലേക്ക് മൂന്ന് വന്ദേ ഭാരതുകൾ കൂടി; ഹൈദരാബാദിലേക്ക് ഇനി കുതിച്ചെത്താം

Uniform Holy Mass: ഘട്ടം ഘട്ടമായെങ്കിലും ഏകീകൃത കുർബാന നടപ്പാക്കുമെന്ന് സിനഡ്

ബാംഗ്ലൂർ – പത്തനംതിട്ട എസി സീറ്റർ ബസ് രാത്രി 8:30നാണ് ബാംഗ്ലൂരിൽനിന്ന് സർവീസ് ആരംഭിക്കുന്നത്. തുടർന്ന് 09:30 പിഎം ഹൊസൂർ എത്തിച്ചേരും. 11:30 പിഎം സേലം, 02.45 എഎം കോയമ്പത്തൂർ 04:00 എഎം പാലക്കാട്, 05:30 എഎം തൃശ്ശൂർ, 08:30 എഎം കോട്ടയം, 10:15 എഎം പത്തനംതിട്ട എന്നിങ്ങനെയാണ് വിവിധ സ്റ്റോപ്പുകളിൽ എത്തിച്ചേരുന്ന സമയം.

ബാംഗ്ലൂർ – കണ്ണൂർ ബസ് ബാംഗ്ലൂരിൽ നിന്ന് രാത്രി 9:30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ അഞ്ച് മണിയ്ക്ക് കണ്ണൂർ എത്തുന്ന വിധിത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൈസൂർ – ഇരിട്ടി – തലശേരി വഴിയാണ് ഈ ബസ് സർവീസ്. മൈസൂർ 00:20, തലശ്ശേരി -05:25 കണ്ണൂർ – 05:45 എന്നിങ്ങനെയാണ് സ്റ്റോപ്പുകളിൽ എത്തിച്ചേരുന്ന സമയം.

കോട്ടയം ബാംഗ്ലൂർ ബസ് ബാംഗ്ലൂരിൽ നിന്നും വൈകുന്നേരം – 03:45ന് സർവീസ് ആരംഭിച്ച് മൈസൂർ – ഗൂഡല്ലൂർ – നിലമ്പൂർ – പെരിന്തൽമണ്ണ – തൃശൂര്‍ വഴി രാവിലെ 03:45നാണ് കോട്ടയം എത്തിച്ചേരുക.

കോട്ടയത്ത് നിന്ന് നിലമ്പൂർ വഴി ബാംഗ്ലൂരിലേക്ക് എസി സെമി സ്ലീപ്പർ ബസ് സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്
ബാംഗ്ലൂർ ബസ് സർവീസുകളുടെ ടിക്കറ്റുകൾ www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്സൈറ്റുകൾ വഴിയും enteksrtc, ente ksrtc neo oprs എന്നീ മൊബൈൽ ആപ്പുകൾ വഴിയും ബുക്ക് ചെയ്യാം. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്. കെഎസ്ആർടിസി, കൺട്രോൾറൂം മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – വാട്സാപ്പ് – +919497722205 എന്നിവയിലൂടെയും ബന്ധപ്പെടാം.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Exit mobile version