പെൺകുട്ടികളെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പെൺകുട്ടികളെ-വീട്ടിൽ-നിന്ന്-തട്ടിക്കൊണ്ട്-പോയി-കൂട്ടബലാത്സംഗം-ചെയ്ത്-കൊന്നു;-പ്രതിക്ക്-ജീവപര്യന്തം-ശിക്ഷ

പെൺകുട്ടികളെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 26 Aug 2023, 7:45 pm

ഉത്തർ പ്രദേശിലെ ലഖിംപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചേയത ശേഷം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു

Lakhimpur Kheri abuse case
Photo: PTI

ഹൈലൈറ്റ്:

  • പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കൊന്നു.
  • പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളിൽ ഒരാൾക്ക് ജീവപര്യന്തം തടവുശിക്ഷ.
  • ഉത്തർ പ്രദേശിലെ ലഖിംപൂർഖേരിയിലാണ് സംഭവം.

ലഖിംപൂർ: പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളിൽ ഒരാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോകോസ് കോടതി. ഉത്തർ പ്രദേശിലെ ലഖിംപൂർഖേരിയിലാണ് സംഭവം. ജീവപര്യന്തം തടവുശിക്ഷയ്ക്കൊപ്പം 46,000 രൂപ പിഴയും വിധിച്ചു. ഇവരിലൊരാൾക്ക് പോക്‌സോ നിയമപ്രകാരം 20 വർഷം കഠിന തടവും 15,000 രൂപ പിഴയും കോടതി വിധിച്ചു.

വിവാഹം ചെയ്യാൻ പെണ്ണിനെ കണ്ടെത്തി നൽകിയില്ല; അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി മകൻ, അറസ്റ്റ്
അഡീഷണൽ ജില്ലാ ജഡ്ജി രാഹുൽ സിങ്ങാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ നടക്കും. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഓഗസ്റ്റ് പതിനാലിനാണ് കോടതി നാല് പ്രതികൾക്കും ശിക്ഷ വിധിച്ചത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.

Actor Madhav Bike Collection: സൂപ്പർ താരത്തിന്റെ ബൈക്ക് കളക്ഷൻ

2022 സെപ്റ്റംബർ പതിനാലിനാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മൃതദേഹങ്ങൾ രിമ്പ് തോട്ടത്തിലെ മരത്തിൽ കെട്ടിത്തൂക്കി. കേസിൽ മൊത്തം ആറ് പ്രതികളുണ്ടെന്നും ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരുമാണെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബ്രിജേഷ് കുമാർ പാണ്ഡെ പറഞ്ഞു.

എഐ ഉപയോഗിച്ച് പെൺകുട്ടികളുടെ അശ്ലീല വിഡിയോ നിർമിച്ച് പ്രചരിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥൻ്റെ മക്കൾ അറസ്റ്റിൽ
പെൺകുട്ടികളെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. പെൺകുട്ടികളുടെ കൊലപാതകം വിവാദമായതോടെ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസിൽ അന്വേഷണം നടന്നത്. ഈ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version