ജി20 ഉച്ചകോടി: സെപ്റ്റംബർ 8 മുതൽ 10വരെ 160 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കും

ജി20-ഉച്ചകോടി:-സെപ്റ്റംബർ-8-മുതൽ-10വരെ-160-ആഭ്യന്തര-വിമാന-സർവീസുകൾ-റദ്ദാക്കും

Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 27 Aug 2023, 9:13 am

ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കും. 160 സർവീസുകൾ റദ്ദാക്കാനാണ് എയർലൈനുകൾ തയ്യാറെടുക്കുന്നത്

Flight
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • ജി 20 ഉച്ചകോടി സെപ്റ്റംബറിൽ
  • 160 വിമാന സർവീസുകൾ റദ്ദാക്കും
  • അന്താരാഷ്ട്ര സർവീസുകളെ ബാധിക്കില്ല

ന്യൂഡൽഹി: ജി20 ഉച്ചകോടിയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് 160 വിമാന സർവീസുകൾ റദ്ദാക്കും. സെപ്റ്റംബർ 8 മുതൽ 10 വരെ ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള ആഭ്യന്തര സർവീസുകളാണ് റദ്ദാക്കുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും ഇവിടേക്ക് എത്തിച്ചേരേണ്ടതുമായ വിമാനങ്ങളാണ് റദ്ദാക്കുക. ഇതുസംബന്ധിച്ച് അഭ്യർഥന വിവിധ എയർലൈനുകളിൽനിന്ന് ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് എത്തേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുന്നത്. ജി20 ഉച്ചകോടിയോടനുബന്ധിച്ചാണ് നടപടി. അതേസമയം അന്താരാഷ്ട്ര സർവീസുകളിൽ മാറ്റങ്ങളൊന്നുമുണ്ടാകില്ല. റദ്ദാക്കുന്ന സർവീസുകൾ ഡല്‍ഹി വിമാനത്താവളത്തിലെ സാധാരണ സർവീസുകളുടെ ചെറിയൊരുശതമാനം മാത്രമേ വരികയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. വിമാനത്താവളത്തിൽ പാർക്കിങ്ങിന്‍റെ പ്രശ്നമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

62,018 മഞ്ഞ റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റി; ക്ഷേമസ്ഥാപനങ്ങളിലെ വിതരണം 50% പൂർത്തിയായി: മന്ത്രി ജിആർ അനിൽ

Onam pookkalam: പൂക്കളത്തിൽ കളറായി അമ്പതിനം നാടൻ പൂക്കൾ

‘2023ലെ ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്കിൽ ഞങ്ങൾ അഭിമാനിക്കുന്നു. വിമാനങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ വാർത്തകൾക്ക് പാർക്കിങ്ങുമായി ബന്ധമില്ല. ആവശ്യമായ പാർക്കിങ് സൗകര്യം ഞങ്ങൾ ഇതിനകം നൽകിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എയർലൈനുകൾ എടുത്തിട്ടുണ്ട്. ജി20 ഉച്ചകോടി കാരണം ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകാം.യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിന് എയർലൈനുകളുമായി ചേർന്ന് പ്രവർത്തിക്കും’ ഡൽഹി വിമാനത്താവള അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് പുതിയ പ്രസിഡന്റ്, കെ ബിന്ദു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജി20 ഉച്ചകോടിയോടിയ്ക്ക് മുന്നോടിയായി രാജ്യ തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. നേരത്തെ, സമ്മേളന ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും വിമാനത്താവളത്തിൽ എത്തേണ്ടവർ ഡൽഹി മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും പോലീസ് അറിയിച്ചിരുന്നു. സെപ്റ്റംബർ 9, 10 തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version