നിലംതൊടാതെ പറക്കാം, കശ്മീർ – കന്യാകുമാരി ആക്സസ് കൺട്രോൾ എക്സ്പ്രസ് വേ വരും; വൻ പ്രഖ്യാപനവുമായി ഗഡ്കരി
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 27 Aug 2023, 12:21 pm
കാത്തിരിപ്പിനൊടുവിൽ പ്രഖ്യാപനവുമായി നിതിനി ഗഡ്കരി. കശ്മീർ – കന്യാകുമാരി എക്സ്പ്രസ് വേ നിർമിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു. യാത്രാസമയത്തിൽ വിപ്ലവകരമായ മാറ്റം വരും

ഹൈലൈറ്റ്:
- കശ്മീർ കന്യാകുമാരി എക്സ്പ്രസ് വേ
- ആക്സസ് കൺട്രോൾ റോഡ്
- പ്രഖ്യാപനം നിതിൻ ഗഡ്കരിയുടേത്
പുതിയ റോഡ് ശൃംഖല ഡൽഹിക്കും ചെന്നൈയ്ക്കും ഇടയിലുള്ള ദൂരം 1,312 കിലോമീറ്ററായി കുറയ്ക്കുമെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. നിലവിൽ 2,213 കിലോമീറ്ററാണ് റോഡ് മാർഗം ഡൽഹി – ചെന്നൈ ദൂരം. പുതിയ എക്സ്പ്രസ് വേ വരുന്നതോടെ ഇതിൽ 900 കിലോമീറ്ററോളം കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Smart City Project: സ്മാര്‍ട്ട് സിറ്റി പദ്ധതി 60 ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് കൈമാറി
നിലവിൽ ദേശീയപാത കടന്നുപോകുന്ന പല നഗരങ്ങളും പുതിയ എക്സ്പ്രസ് വേയിൽ ഉണ്ടായേക്കില്ല. അതുകൊണ്ടുതന്നെ റോഡിൽ തിരക്ക് കുറയും. ആക്സ്സ് കൺട്രോൾ പാതയായതിനാൽ ചെറുവണ്ടികളും താരതമ്യേന കുറവായിരിക്കും. അതേസമയം മറ്റു എക്സ്പ്രസ് വേകൾക്ക് സമാനമായി ഉയർന്ന ടോൾ നിരക്ക് തന്നെയാകും പുതിയ പാതയിലുമുണ്ടാവുക.
രാജ്യത്തെ റോഡ് ഇൻഫ്രാസ്ട്രക്ചർ പലമടങ്ങ് മെച്ചപ്പെട്ടിട്ടുണ്ടെന്നും അടുത്ത വർഷം അവസാനത്തോടെ യുഎസിനോളം മികച്ച നിലവാരത്തിലുള്ള റോഡായി നമ്മുടേത് മാറുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ‘2024 അവസാനത്തോടെ, ഞങ്ങളുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ യുഎസിന്‍റെ നിലവാരത്തിന് തുല്യമായിരിക്കും’ ബിസിനസ് ടുഡേ ഇന്ത്യ @100 ഉച്ചകോടിയിൽ ഗഡ്കരി പറഞ്ഞു.
വെള്ളം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം എന്നിവയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻഗണന നൽകുന്നത്. അതുകൊണ്ടുതന്നെ ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷയ്ക്കും സർക്കാർ ഊന്നൽ നൽകുന്നുണ്ട്. മുന്നറിയിപ്പ് ബോർഡുകളും മറ്റും സ്ഥാപിക്കുന്നതിലും മറ്റുപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിലും അന്താരാഷ്ട്ര നിലവാരമാണ് പിന്തുടരുന്നത്. 2030ഓടെ ഇലക്ട്രിക് വാഹന വിൽപ്പന 30 ശതമാനം കൈവരിക്കാനാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക