‘ഉപരിതലത്തിൽ ചൂട്, താഴെ തണുപ്പ്’; ചന്ദ്രോപരിതലം കുഴിച്ച് ചന്ദ്രയാൻ 3, വിവരങ്ങളുമായി ഐഎസ്ആർഒ

‘ഉപരിതലത്തിൽ-ചൂട്,-താഴെ-തണുപ്പ്’;-ചന്ദ്രോപരിതലം-കുഴിച്ച്-ചന്ദ്രയാൻ-3,-വിവരങ്ങളുമായി-ഐഎസ്ആർഒ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 27 Aug 2023, 9:21 pm

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലെ ധക്ഷിണധ്രൂവ മേഖലയിൽ നടത്തിയ ആദ്യ പരിശോധനയുടെ വിവരങ്ങൾ കൈമാറി. നിർണായക വിവരങ്ങളെന്ന് ഐഎസ്ആർഒ

Chandrayaan 3 Mission

ഹൈലൈറ്റ്:

  • ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ നടത്തിയ പരിശോധന.
  • ആദ്യ പരിശോധനാഫലം പുറത്തുവിട്ട് ഐഎസ്ആർഒ.
  • നിർണായക വിവരങ്ങളാണ് ഐഎസ്ആർഒ.
ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവ മേഖലയിൽ നടത്തിയ ആദ്യ പരിശോധനാഫലം പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ മൂന്നിൻ്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില പരിശോധിച്ച് കൈമാറിയ വിവരങ്ങളാണ് പുറത്തുവന്നത്. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയും 8 സെൻ്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള നിർണായക വിവരങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

ബെംഗളൂരുവിൽ മലയാളി യുവതിയെ പങ്കാളി കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റിൽ
താപവ്യതിയാനം നിരീക്ഷിക്കാൻ വിക്രം ലാൻഡറിൽ സ്ഥാപിച്ച പോലോഡായ ചാസ്തെ നടത്തിയ ആദ്യ നിരീക്ഷണ വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തിലും ഉപരിതലത്തിനടുത്തുമുള്ള താപനില എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രൻ്റെ മണ്ണിലെ താപനില എങ്ങനെയാണെന്ന് വ്യക്തമാകുന്നതിനാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്. ഓരോ സെൻ്റിമീറ്റർ താഴ്ചയിലും ചൂട് കുറയുകയാണെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടിലുള്ളത്. ലഭ്യമായ റിപ്പോർട്ട് വിലയിരുത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

Onam security: ഓണത്തിരക്ക് സുരക്ഷയ്ക്കായി ആയിരത്തിഅഞ്ഞൂറോളം പോലീസ് സേന

ചന്ദ്രോപരിതലം കുഴിച്ചാണ് ചാസ്തെ പഠനം നടത്തിയത്. ചന്ദ്രോപരിതലത്തിൻ്റെ 10 സെൻ്റിമീറ്റർ വരെ ആഴ്ചത്തിൽ പരിശോധിക്കാൻ ചാസ്തെയ്ക്ക് സാധിക്കും. പത്ത് സെൻസറുകളാണ് ഇതിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രൂവത്തിൽ നിന്നുള്ള താപനില വ്യതിയാനം ആദ്യമായിട്ടാണ് പഠനവിധേയമാക്കിയത്.
പ്രതീക്ഷിച്ചതിലും ഉയർന്ന താപനിലയാണ് ചന്ദ്രോപരിതലത്തിലെ എന്നാണ് ലഭ്യമായതെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ബിഎച്ച്എം ദാരുകേശ പറഞ്ഞു. ഉപരിതലത്തിൽ എവിടെയെങ്കിലും താപനില 20 – 30 ഡിഗ്രി സെന്റിഗ്രേഡ് ആയിരിക്കുമെന്നാണ് കരുതിയത്. പക്ഷേ അത് 70 ഡിഗ്രിയാണെന്ന് വാർത്ത ഏജൻസിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തിലെ അന്തരീക്ഷം, മണ്ണ്, ധാതുക്കൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ചന്ദ്രയാൻ 3ന് സാധിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

‘പൊട്ടിത്തെറിയിൽ മൃതദേഹങ്ങൾ ഛിന്നഭിന്നമായി, ശരീരഭാഗങ്ങൾ റോഡിലേക്ക് തെറിച്ചു; ബംഗാളിൽ അനധികൃത പടക്കനിർമാണശാലയിൽ അപകടം
ഓഗസ്റ്റ് 23ന് ലാൻഡിങ് നടത്തി നാല് ദിവസത്തിന് ശേഷമാണ് നിർണായക വിവരം ചന്ദ്രയാൻ 3ൽ നിന്ന് ലഭ്യമായത്. ചന്ദ്രോപരിതലത്തിൽ താപനില വ്യത്യസ്തമാണെന്നാണ് ലഭിച്ച റിപ്പോർട്ടുകളിൽ നിന്ന് ലഭിച്ച സൂചന. യുഎസ്, ചൈന, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യയിൽ വിജയം കണ്ട രാജ്യമാണ് ഇന്ത്യ.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version