മാർക്ക് കുറഞ്ഞു; മണിക്കൂറുകളുടെ വിത്യാസത്തിൽ 2 ആത്മഹത്യ; ഈ വർഷം ജീവനൊടുക്കിയത് 24 പേർ; മരണക്കളിയുമായി കൊത്തയിലെ കോച്ചിങ് സെന്ററുകൾ

മാർക്ക്-കുറഞ്ഞു;-മണിക്കൂറുകളുടെ-വിത്യാസത്തിൽ-2-ആത്മഹത്യ;-ഈ-വർഷം-ജീവനൊടുക്കിയത്-24-പേർ;-മരണക്കളിയുമായി-കൊത്തയിലെ-കോച്ചിങ്-സെന്ററുകൾ
ജെയ്പൂർ: രാജസ്ഥാനിലെ കൊത്തയിൽ മണിക്കൂറുകളുടെ വിത്യാസത്തിൽ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഈ വർഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം 24 ആയി.

Also Read : സ്കുളുകളിൽ ഇസ്സാമിക് വേഷമായ അബായ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്

18കാരനായ അവിഷ്കാർ കസ്ലെയും രണ്ടാം വർഷ വിദ്യാർത്ഥി ആദർശ് രാജ് എന്നിവരാണ് ജീവനൊടുക്കിയത്. മൂന്ന് വർഷമായി നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ആവിഷ്ക്കാർ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആറാമത്തെ നിലയിൽ നിന്നും ചാടിയാണ് ആവിഷ്കാർ ആത്മഹത്യ ചെയ്തത്. പരീക്ഷ കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്.

കെഎസ്ആർടിസിയും ആംബുലൻസും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

അധികൃതർ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ‌പതിഞ്ഞിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അവിഷ്‌കർ മൂന്ന് വർഷമായി നഗരത്തിൽ നീറ്റ് യുജിക്ക് തയ്യാറെടുക്കുകയായിരുന്നു. കൂടാതെ തൽവണ്ടി പ്രദേശത്തെ ഒരു വാടക മുറിയിൽ അമ്മയുടെ മുത്തശ്ശിമാർക്കൊപ്പം താമസിച്ചിരുന്നത്. ഇയാളുടെ മാതാപിതാക്കൾ മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂൾ അധ്യാപകരാണ്.

ഈ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് അടുത്തസംഭവമുണ്ടായിരിക്കുന്നത്. ബിഹാർ സ്വദേശിയായ ആദർശ് രാജാണ് ജീവനൊടുക്കിയത്. പരീക്ഷയെഴുതിയ ആദർശ് രാജ് വൈകുന്നേരം ഏഴ് മണിയോടെ വാടക ഫ്ലാറ്റിൽ തൂങ്ങിമരിക്കുകയായിരുന്നു. പരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടുമെന്ന് ഭയമാണ് ഇത്തരത്തിൽ ഒരു നടപടിക്ക് കാരണമായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

രണ്ട് വിദ്യാർത്ഥികളുടെ പക്കൽ നിന്നും ആത്മഹത്യാ കുറിപ്പുകൾ കണ്ടെത്തിയിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് പിന്നാലെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Also Read : ‘ഇന്ത്യ’ സഖ്യത്തിൽ വീണ്ടും വിള്ളൽ? ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷിനെതിരെ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി

ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ തുടർച്ചയായി ജീവനൊടുക്കുന്നതിനേത്തുടർന്ന് രണ്ട് മാസത്തേക്ക് പരീക്ഷകൾ ഒന്നും നടത്തരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതിന് പുറമെ, ഫാനുകൾ ഉള്ള മുറികളിൽ ആത്മഹത്യ വിരുദ്ധ ഉപകരണങ്ങൾ വയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version