Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 28 Aug 2023, 5:32 pm
ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി വിവരങ്ങൾ കൈമാറാൻ ആരംഭിച്ചതിന് പിന്നാലെ സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യയുടെ പുതിയ ദൗത്യം ആരംഭിക്കുന്നു. ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും
ഹൈലൈറ്റ്:
- സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ.
- പുതിയ ദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും.
- പിഎസ്എൽവിയായിരിക്കും ദൗത്യത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം.
പിഎസ്എൽവിയായിരിക്കും ദൗത്യത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം. വിക്ഷേപണത്തിന് ശേഷം 125 ദിവസമാണ് യാത്ര. ഭൂമിയിൽ നിന്ന് 1.5 മില്യൺ കിലോമീറ്റർ അകലെ എത്തുന്ന ആദിത്യ എൽ1 സൂര്യനെ നിരീക്ഷിച്ച് ബഹിരാകാശത്ത് സൂര്യൻ്റെ പ്രവർത്തനം ഉൾപ്പെടയുള്ള കാര്യങ്ങൾ പഠിക്കും. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള ദൂരം 15 കോടി കിലോമീറ്റർ ആണ്. ദൗത്യത്തിൻ്റെ ലക്ഷ്യം ഒന്നാം ലഗ്രാഞ്ച് പോയിൻ്റാണ്. സൗരവാതകങ്ങളെക്കുറിച്ചും പഠിക്കും.
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ആദിത്യ എൽ1. സൗരാന്തരീക്ഷത്തിലെ ബാഹൂഭാഗത്തെയും സൗര അന്തരീക്ഷത്തെയും കുറിച്ച് ദൗത്യം പഠിക്കും. ഭൂമിയിലെ കാലാവസ്ഥയിൽ സൂര്യൻ്റെ സ്വാധീനം ദൗത്യത്തിലൂടെ മനസിലാക്കുകയുമാണ് മറ്റൊരു ലക്ഷ്യം.
സൗരോർജ്ജ പ്രവർത്തനങ്ങളും ബഹിരാകാശത്തെ കാലാവസ്ഥയി സൂര്യൻ്റെ പ്രധാന്യവും തത്സമയം നിരീക്ഷിക്കപ്പെടും. ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി വിവരങ്ങൾ കൈമാറുന്നതിനിടെയാണ് സൂര്യനെ കുറിച്ച് പഠിക്കാൻ ഇന്ത്യ ആദിത്യ എൽ1 അയക്കുന്നത്. ചന്ദ്രയാൻ ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക