‘തൊട്ടുമുന്നിൽ ഗർത്തം, വെട്ടിത്തിരിഞ്ഞ് റോവർ’; പുതിയ സഞ്ചാരപാതയിലൂടെ യാത്ര തുടരുന്നു, വിവരങ്ങളുമായി ഐഎസ്ആർഒ

‘തൊട്ടുമുന്നിൽ-ഗർത്തം,-വെട്ടിത്തിരിഞ്ഞ്-റോവർ’;-പുതിയ-സഞ്ചാരപാതയിലൂടെ-യാത്ര-തുടരുന്നു,-വിവരങ്ങളുമായി-ഐഎസ്ആർഒ

‘തൊട്ടുമുന്നിൽ ഗർത്തം, വെട്ടിത്തിരിഞ്ഞ് റോവർ’; പുതിയ സഞ്ചാരപാതയിലൂടെ യാത്ര തുടരുന്നു, വിവരങ്ങളുമായി ഐഎസ്ആർഒ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 28 Aug 2023, 7:32 pm

ചന്ദ്രനിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ 3. റോവർ 2023 ഓഗസ്റ്റ് 27ന് പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ ഇന്ന് പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും

massive crater on Moon

ഹൈലൈറ്റ്:

  • ചന്ദ്രയാൻ 3 ദൗത്യം.
  • റോവറിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ.
  • റോവറിൻ്റെ മുന്നിൽ ഗർത്തമുള്ളതായി വിവരം.
ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവറിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഇന്നലെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്നതിനിടെ റോവറിൻ്റെ മുന്നിൽ ഗർത്തമുള്ളതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. നാലുമീറ്റർ വ്യാസമുള്ള ഗർത്തം മുന്നിൽ കണ്ടതോടെ റോവർ വഴിമാറി പുതിയ ദിശയിലൂടെ സഞ്ചരിച്ചു.

സൂര്യനെ പഠിക്കാൻ ഇന്ത്യ; ‘ആദിത്യ എൽ1’ ശനിയാഴ്ച കുതിച്ചുയരും, ദൗത്യത്തിൻ്റെ ലക്ഷ്യങ്ങൾ ഇങ്ങനെ
2023 ഓഗസ്റ്റ് 27ന് റോവർ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. റോവറിന്റെ ലൊക്കേഷനിൽ നിന്ന് മൂന്ന് മീറ്റർ മാത്രം മുന്നിലാണ് അപ്രതീക്ഷിതമായ ഗർത്തം കണ്ടെത്തിയത്. ഉടൻ തന്നെ റോവർ വഴിമാറുകയായിരുന്നു. തടസങ്ങൾ ഇല്ലാത്ത പുതിയ പാതയിലൂടെയാണ് റോവർ ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആറ് ചക്രങ്ങളുള്ള റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുകയും ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും കൈമാറുകയും ചെയ്യും.
ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലൂടെ പരമാവധി ദൂരം സഞ്ചരിച്ച് വിവരങ്ങൾ കൈമാറാനാണ് റോവർ ശ്രമം നടത്തുന്നത്. പ്രഗ്യാൻ ലാൻഡറിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക. ധാരാളം കുഴികളും പാറക്കെട്ടുകളും നിറഞ്ഞ ചന്ദ്രോപരിതലത്തിൽ കുറഞ്ഞ വേഗത്തിലാണ് റോവർ സഞ്ചരിക്കുന്നത്. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) റോവറിൻ്റെ പ്രവർത്തന കാലാവധി.

ചന്ദ്രനിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ചന്ദ്രയാൻ 3 കൈമാറുകയാണ്. ചന്ദ്രനിലെ മണ്ണിൻ്റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയിൽ നിന്നുള്ള വിവരങ്ങൾ ഇസ്രോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചന്ദ്രൻ്റെ താപസ്വഭാവം പഠിക്കുകയാണ്. മണ്ണിന് മികച്ച രീതിയിൽ താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരങ്ങളുമാണ് ചന്ദ്രയാൻ മൂന്നിൽ നിന്ന് ഇസ്രോയ്ക്ക് ലഭിച്ചത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലും ലഭ്യമാകും.

‘അരമണിക്കൂറിനിടെ മൂന്നുതവണ കുക്കർ ഉപയോഗിച്ച് ദേവയുടെ തലയ്ക്കടിച്ചു’; യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, വൈഷ്ണവ് കുറ്റം സമ്മതിച്ചു
ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ദക്ഷിണ ധ്രുവമേഖലയിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്ത രാജ്യമാണ് ഇന്ത്യ.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version