‘ഹെലികോപ്റ്ററുകൾ കിട്ടാനില്ല, എല്ലാം ബിജെപി ബുക്ക് ചെയ്തു’; ഡിസംബറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് മമത
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 28 Aug 2023, 9:11 pm
വരുന്ന ഡിസംബറിലോ ജനുവരിയിലോ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നേക്കാമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയണമെന്ന് മമത
ഹൈലൈറ്റ്:
- ഡിസംബറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപി നീക്കമെന്ന് മമത.
- ഡിസംബറിലോ ജനുവരിയിലോ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.
- ബിജെപി ഹെലികോപ്റ്ററുകൾ ബുക്ക് ചെയ്തുകഴിഞ്ഞു.
ലോക്സഭാ പ്രചാരണ പ്രവർത്തനങ്ങൾക്കായി ബിജെപി ഹെലികോപ്റ്ററുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും പ്രചാരണത്തിനായി ഹെലികോപ്റ്ററുകൾ കിട്ടാൻ സാധ്യതയില്ല. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യം വെറുപ്പിന്റെ രാഷ്ട്രമാകും. സമുദായങ്ങൾക്കിടയിൽ ഇപ്പോൾ തന്നെ പ്രശ്നങ്ങൾ രൂക്ഷമാണെന്നും മമത ആരോപിച്ചു.
Hameed Master: കാഴ്ചയില്ലാത്ത അന്തേവാസികളുടെ കണ്ണായിരുന്ന ഹമീദ് മാസ്റ്റർക്ക് ജന്മനാടിന്റെ യാത്രാമൊഴി
തൃണമൂൽ കോൺഗ്രസ് യൂത്ത് വിംഗ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മമത ബാനർജി ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം ബംഗാളിൽ അവസാനിപ്പിച്ചതിന് സമാനമായി ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തും. ഇടതുമുന്നണിയെ ഭരണത്തിൽ നിന്ന് മാറ്റാനാകുമെന്ന് ആരും കരുതിയില്ല. എന്നാൽ, ഞങ്ങൾക്ക് അത് സാധിച്ചു. ഇതേ രീതിയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കുമെന്ന് മമത പറഞ്ഞു.
രാജ്യത്ത് ഇന്ന് സ്വാതന്ത്ര്യമുള്ളത് ബിജെപിക്ക് മാത്രമാണ്. മറ്റാർക്കും സംസാരിക്കാൻ സ്വാതന്ത്ര്യമില്ല. ബിജെപി ഇനിയും അധികാരത്തിലെത്തിയാൽ രാജ്യത്തെ ഭരണഘടന തന്നെ അവർ മാറ്റുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു.
നോർത്ത് 24 പർഗനാസ് ജില്ലയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനം നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനധികൃത പടക്ക ഫാക്ടറികളിലെ അപകടത്തിന് പിന്നിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചിലരാണ്. കുറച്ച് പോലീസുകാരുടെ പിന്തുണയോടെയാണ് ഇവർ ഇത് ചെയ്യുന്നത്. ഭൂരിപക്ഷം പോലീസുകാരും ഡ്യൂട്ടി ചെയ്യുന്നത് ആത്മാർത്ഥതയോടെയാണ്. എന്നാൽ ചില ഉദ്യോഗസ്ഥർ അങ്ങനെയല്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി.
ഞായറാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ പ്രവർത്തിച്ച അനധികൃത പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. അഞ്ചോളം പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക