‘ദളിത് യുവാവിനെ മർദിച്ച് കൊന്നു, അമ്മയെ വിവസ്ത്രയാക്കി’; എട്ടുപേർ അറസ്റ്റിൽ
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 28 Aug 2023, 6:36 pm
വർഷങ്ങൾക്ക് മുൻപ് സഹോദരി പോലീസിൽ നൽകിയ പീഡനക്കേസ് പിൻവലിക്കാത്തതിനെ ദളിത് യുവാവിനെ വീട്ടിൽ കയറി തല്ലിക്കൊന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് ദാരുണമായ സംഭവം

ഹൈലൈറ്റ്:
- ലൈംഗിക പീഡനക്കേസ് പിൻവലിച്ചില്ല.
- മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു.
- മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് ദാരുണമായ സംഭവം.
യുവാവിനെ കൊലപ്പെടുത്തുകയും കുടുംബത്തിനെ ആക്രമിക്കുകയും ചെയ്ത ഒമ്പത് പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സഞ്ജീവ് പറഞ്ഞു. പ്രതികൾക്കെതിരെ പട്ടികജാതി – പട്ടികവർഗ നിയമപ്രകാരവും കുറ്റം ചുമത്തും. എട്ടുപേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും ഡിഎസ്പി പറഞ്ഞു. മുൻപ് നടന്ന സംഭവത്തിൽ പ്രതികൾക്കെതിരെ താൻ പോലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതാണ് സഹോദനെ കൊലപ്പെടുത്താൻ കാരണമായതെന്ന് യുവതി പറഞ്ഞു.
Manjari Exclusive Interview: പിന്നണിഗാനരംഗത്ത് 20 വർഷങ്ങൾ പൂർത്തിയാക്കി ഗായിക മഞ്ജരി
വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ പ്രതികൾ അമ്മയെ ആക്രമിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. മകനെ അവർ ക്രൂരമായി ആക്രമിച്ചുവെന്നും മർദനം താങ്ങാനാകാതെ മരണം സംഭവിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. പോലീസ് എത്തിയാണ് തനിക്ക് ഒരു സാരി നൽകിയതെന്നും അതുവരെ ഒരു തോർത്ത് മാത്രമായിരുന്നു വേഷമെന്നും സ്ത്രീ പറഞ്ഞു. സംഘമായെത്തിയ പ്രതികൾ വീട് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഗൃഹോപകരണങ്ങൾ നശിപ്പിച്ചു.
തൻ്റെ മറ്റ് മക്കളുടെ വീടുകളിലും സംഘം അതിക്രമിച്ചു കയറി. ബന്ധുക്കളെ തിരക്കിയാണ് അക്രമികൾ ഈ വീടുകളിലും എത്തിയതെന്ന് കൊല്ലപ്പെട്ട യുവാവിൻ്റെ അമ്മ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും യുവാവിൻ്റെ കുടുംബത്തിന് സഹായം നൽകുമെന്നും കളക്ടർ വ്യക്തമാക്കി. 2019 നടന്ന പീഡനക്കേസിൽ കൊല്ലപ്പെട്ട യുവാവിൻ്റെ സഹോദരി നാല് പേർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഈ കേസിലെ നാലുപേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക