കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകം; സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ: രാഷ്ട്രപതി

കേരളത്തിന്‍റെ-സാംസ്കാരിക-പൈതൃകത്തിന്‍റെ-പ്രതീകം;-സാഹോദര്യം-പടരാനും-പുരോഗതിയിലേക്ക്-നയിക്കാനും-ഓണാഘോഷം-സഹായിക്കട്ടെ:-രാഷ്ട്രപതി
ന്യൂഡൽഹി: കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകമാണ് ഓണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടയെന്ന് രാഷ്ട്രപതി ഓണാശംസ നേർന്നുകൊണ്ടുള്ള സന്ദേശത്തിൽ പറഞ്ഞു. ‘ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്‍റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ’ രാഷ്ട്രപതി ആശംസിച്ചു.

നേരത്തെ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രംഗത്തെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെയെന്നാണ് ആശംസയിൽ പറഞ്ഞത്. ഭാഷാ അടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഹെലികോപ്റ്ററുകൾ കിട്ടാനില്ല, എല്ലാം ബിജെപി ബുക്ക് ചെയ്തു’; ഡിസംബറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് മമത

Hameed Master: കാഴ്ചയില്ലാത്ത അന്തേവാസികളുടെ കണ്ണായിരുന്ന ഹമീദ് മാസ്റ്റർക്ക് ജന്മനാടിന്റെ യാത്രാമൊഴി

ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

മലയാളികൾക്ക് സമൃദ്ധവും സന്തോഷകരവുമായ ഓണം ആശംസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. പ്രതികൂലമായ ഏതൊരു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നത്. അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം.

സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കെട്ടകാലത്ത് ജാതി മത വര്‍ണ വ്യത്യാസങ്ങള്‍ മറന്ന് നമുക്ക് ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്‍റെ സന്ദേശവും. എല്ലാ മലയാളികള്‍ക്കും സമൃദ്ധവും സന്തോഷകരവുമായ ഓണം ആശംസിക്കുന്നു.

സർക്കാർ ഒപ്പമുണ്ട്, ഓണം ഐശ്വര്യപൂർണ്ണമാക്കാൻ വേണ്ടതൊക്കെ ചെയ്യുന്നുണ്ട്; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

ചാണ്ടി ഉമ്മന്‍റെ ഓണാശംസ

‘ഐശ്വര്യത്തിന്‍റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ എല്ലാ പ്രിയപ്പെട്ടവര്‍ക്കും തിരുവോണാശംസകള്‍. കാര്‍ഷിക മേഖലയുടെ ഉത്സവമാണ് ഓണം. കര്‍ക്കിടകത്തിന്‍റെ കഷ്ടതയില്‍ നിന്ന് മോചനം പ്രാപിക്കുന്ന വിളവെടുപ്പിന്‍റെ സന്തോഷം. ഇല്ലായ്മയിലും, സമൃദ്ധിയിലും ഒരു പോലെ മലയാളി ഓണം ആഘോഷിക്കുകയാണ്. നന്മയെ ഒരാള്‍ക്കും പൂര്‍ണ്ണമായി നശിപ്പിക്കാനാവില്ല എന്ന പ്രതീക്ഷ കൂടിയാണ് ഓണം നല്‍കുന്നത്. സമത്വവും സമാധാനവും സാഹോദര്യവും മുറുകെ പിടിച്ച് മുന്നോട്ടു പോകാം. എല്ലാവര്‍ക്കും ആശംസകള്‍.’

കാർത്തിക് കെ കെ നെ കുറിച്ച്

Exit mobile version