അനിൽ ആന്റണി ബിജെപി ദേശീയ വക്താവ്; പ്രഖ്യാപനവുമായി ജെ പി നദ്ദ

അനിൽ-ആന്റണി-ബിജെപി-ദേശീയ-വക്താവ്;-പ്രഖ്യാപനവുമായി-ജെ-പി-നദ്ദ
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്.

Also Read : മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; നാളെയും മഴ മുന്നറിയിപ്പ്; വിശദമായി അറിയാം

നേരത്തെ അനിലിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവാദിത്തം. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അദ്ദേഹം തന്നെ തുടരും.

Tanker lorry Accident: ടാങ്കർ ലോറി മറിഞ്ഞ് ഡീസല്‍ ചോര്‍ച്ച കിണർ ഉപയോഗിക്കാനാവാതെ നാട്ടുകാർ

ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും. ബി എൽ സന്തോഷിന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരുമെന്നുമായിരുന്നു ബിജെപി തീരുമാനിച്ചിരിക്കുന്നത്.

“ബിജെപി ദേശീയ പ്രസിഡന്റ് ശ്രീ ജഗത് പ്രകാശ് നദ്ദ, ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയെ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവായും നിയമിച്ചു. ഈ നിയമനം ഉടൻ തന്നെ പ്രാബല്യത്തിൽ വരും,” ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പ്രസ്താവനയിൽ പറഞ്ഞു.

Also Read : ‘ഖേദിക്കുന്നു, നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു’; സൈബർ ആക്രമണത്തിൽ അച്ചു ഉമ്മനോട് മാപ്പ് ചോദിച്ച് സെക്രട്ടേറിയേറ്റ് മുൻ ഉദ്യോഗസ്ഥൻ; കേസെടുത്ത് പോലീസ്

ഏപ്രിൽ മാസത്തിലാണ് അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചുള്ള ട്വീറ്റിന് പിന്നാലെയാണ് അനിൽ ആൻ്റണി കോൺഗ്രസിൽ നിന്നും രാജിവച്ചിരുന്നു. കേരളാ കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലവനായ അനിൽ ആന്റണി, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം “ഒറ്റകുടുംബത്തിന്” വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചിരുന്നു.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version