ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫർ അടക്കമുള്ള മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3; ഇനി ഹൈഡ്രജൻ കണ്ടെത്താൻ ശ്രമം

ചന്ദ്രന്റെ-ഉപരിതലത്തിൽ-സൾഫർ-അടക്കമുള്ള-മൂലകങ്ങളുടെ-സാന്നിധ്യം-സ്ഥിരീകരിച്ച്-ചന്ദ്രയാൻ-3;-ഇനി-ഹൈഡ്രജൻ-കണ്ടെത്താൻ-ശ്രമം
ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Also Read : ഇനി വിമാനങ്ങളിൽ ‘അഡൽറ്റ് ഒൺലി’ സീറ്റുകളും, കുട്ടികൾക്ക് ഇങ്ങോട്ട് പ്രവേശനമില്ല; വേറിട്ട പരീക്ഷണവുമായി കമ്പനി, കാരണമിത്

സൾഫറിന് പുറമെ, അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലുള്ള മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തിയാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

Car Accident: നിയന്ത്രണംവിട്ട കാർ ഇടിച്ച് ഭിന്നശേഷിക്കാരന്റെ പെട്ടിക്കട തകർന്നു

ഇനി ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്തുക എന്ന പരിശോധനയാണ് തുടരുകയെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

സമൂഹമാധ്യമമായ എക്സ് വഴിയാണ് ചന്ദ്രയാന്റെ ഏറ്റവും പുതിയ വിവരങ്ങൾ ഐഎസ്ആർഒ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ 3 പ്രഗ്യാൻ‌ റോവറിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.

ലിബ്സിന് പുറമെ റോവറിൽ ആൽഫ പാർട്ടിക്കിൾ എക്സറേ സ്പെക്ട്രോമീറ്റർ എന്ന ശാസ്ത്രീയ ഉപകരണവും ഉണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് ഈ ഉപകരണം പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് പ്രവർത്തനം തുടങ്ങിയത്.

ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റ‍ർ വ്യാസമുള്ള ഒരു ഗർത്തം വന്നു. ഈ ഗ‍ർത്തം ഒഴിവാക്കുന്നതിന് വേണ്ടി പേടകം പിന്നോട്ട് നീക്കുകയായിരുന്നു. ഈ സമയത്ത് റോവറിൻറെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്.

Also Read : സ്ത്രീയുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ്; പരാതിയുമായി ഗോവൻ മന്ത്രി

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിൻറെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയിൽ നിന്നുള്ള വിവരങ്ങളാണ് ഐഎസ്ആ‍ർഒ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിൻറെ താപനില അളക്കപ്പെടുന്നത് ഇതാദ്യമായാണ്.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version