‘കാര്യക്ഷമതയുള്ള മന്ത്രി; അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തുനീളം കാണാം’; നിതിൻ ​ഗഡ്കരിയെ പ്രശംസിച്ച് സഞ്ജയ് റാവത്ത്

‘കാര്യക്ഷമതയുള്ള-മന്ത്രി;-അദ്ദേഹത്തിന്റെ-പ്രവർത്തനങ്ങൾ-രാജ്യത്തുനീളം-കാണാം’;-നിതിൻ-​ഗഡ്കരിയെ-പ്രശംസിച്ച്-സഞ്ജയ്-റാവത്ത്
മുംബൈ: മുതിർന്ന ബിജെപി നേതാവും കേന്ദ്ര ഗതാഗതമന്ത്രിയുമായ നിതിൻ ഗഡ്കരിയെ പ്രശംസിച്ച് ശിവസേന ഉദ്ധവ് താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്ത്. രാജ്യത്ത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാത്രമേ കാണാൻ സാധിക്കൂ എന്നായിരുന്നു റാവത്ത് പറഞ്ഞത്.

Also Read : വരും മണിക്കൂറിൽ പരക്കെ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സിഎജി റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ഗഡ്കരിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. മോദി സർ‌ക്കാരിന്റെ സ്ഥിരം വിമർശകനായ നേതാവാണ് റാവത്താണ് മുൻ മഹാരാഷ്ട്ര് മുഖ്യമന്ത്രി കൂടിയായിരുന്ന ഗഡ്കരിയെ പ്രകീർത്തിച്ച് രംഗത്തുവന്നിരിക്കുന്നത്.

Laterite Quarries: അനധികൃത ഖനനം ലോറികളും മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു

ഗഡ്കരിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഏറ്റെടുത്ത പദ്ധതികളിൽ നിരവധി ക്രമക്കേടുകൾ ഉയർത്തി കൺട്രോളർ ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (സിഎജി) റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് റാവത്തിന്റെ അഭിപ്രായപ്രകടനം.

കേന്ദ്രസർക്കാരിന്റെ ഏഴ് പദ്ധതികളിലെ അഴിമതിയാണ് സിഎജി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

എന്നാൽ, സിഎജി റിപ്പോർട്ട് ഉപയോഗിച്ച് ഗഡ്കരിയെ അപകീർത്തിപ്പെടുത്താനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. കോൺഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെറ്റിവാർ ആണ് ഇത്തരത്തിൽ ഒരു അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്.

സിഎജി റിപ്പോർട്ടിലൂടെ ഗഡ്കരിയെ അപകീർത്താൻ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത് എംപി. തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം രാജ്യത്തെ ഒരു പ്രധാന നേതാവാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Also Read : ബൈഡന് പ്രസിഡൻഷ്യൽ സ്യൂട്ട്, ബുക്ക് ചെയ്തിരിക്കുന്നത് 400 മുറികൾ; ചൈനീസ് പ്രസിഡന്റിന് താജിൽ പ്രത്യേക മുറികൾ; ജി20 ഉച്ചകോടിക്കൊരുങ്ങി ഡൽഹി

“അദ്ദേഹം വളരെ കാര്യക്ഷമതയുള്ള മന്ത്രിയാണ്. അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ രാജ്യത്തുടനീളം കാണാൻ കഴിയും. അദ്ദേഹമാണ് ഈ രാജ്യത്തിന്റെ ഭാവി നേതൃത്വം. വഴിയിൽ വരുന്നവരെ ഇല്ലാതാക്കാൻ പല സംവിധാനങ്ങളും ഏർപ്പെടുത്തുന്നത് എല്ലാവർക്കും അറിയാം. ഞങ്ങളെല്ലാം ആ ഗൂഢാലോചനയുടെ ഇരകളാണ്, ”റാവത്ത് പറഞ്ഞു.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version