ഡൽഹിയിൽ നടുറോഡിൽ ആമസോൺ മാനേജറെ വെടിവച്ച് കൊന്നു; പ്രതികൾക്കായി തിരച്ചിൽ ശക്തം

ഡൽഹിയിൽ-നടുറോഡിൽ-ആമസോൺ-മാനേജറെ-വെടിവച്ച്-കൊന്നു;-പ്രതികൾക്കായി-തിരച്ചിൽ-ശക്തം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടു നടുറോഡിൽ വച്ച് ആക്രമണം. ആമസോൺ മാനേജറെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തി. ഹർപ്രീത് ഗിൽ എന്നയാളാണ് കൊല്ലപ്പെട്ടത്.

Also Read : ‘കാര്യക്ഷമതയുള്ള മന്ത്രി; അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തുനീളം കാണാം’; നിതിൻ ഗഡ്കരിയെ പ്രശംസിച്ച് സഞ്ജയ് റാവത്ത്

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ ഹർപ്രീതിനെ വെടിവച്ചത്. ഭജൻപുര മേഖലയിലെ സുഭാഷ് വിഹാറിലൂടെ ബൈക്കിൽ വരുമ്പോഴാണ് ഹർപ്രീതിനെതിരെ ആക്രമണമുണ്ടായത് എന്ന് പോലീസ് പറഞ്ഞു.

Aranmula Boat Race : വെള്ളമില്ല; ആറന്മുള ജലമേള പ്രതിസന്ധിയിൽ

അഞ്ചോളം ആളുകൾ ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞു. ഭജൻപുര പ്രദേശത്ത് സുഭാഷ് വിഹാർ പ്രദേശത്ത് ബൈക്ക് തടഞ്ഞുനിർത്തിയാണ് വെടിയുതിർത്തത്.

ഒരു വെടിയുണ്ട ഹർപ്രീതിന്റെ തലക്കുള്ളിൽ പതിച്ചിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ഹർപ്രീത് മരിച്ചിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോവിന്ദ് സിങ്ങിന്റെ ചെവിയിലും വെടിയേറ്റിട്ടുണ്ട്.

32 കാരനായ സുഹൃത്ത് സിങ്ങ് ഭജൻപുരയിലാണ് താമസിച്ചിരുന്നത്. ഇയാൾക്ക് സ്വന്തമായി ഹങ്ക്രി മോമോസ് എന്ന ഒരു ഭക്ഷണശാലയുമുണ്ട്. വിദഗ്ദ്ധ ചികിത്സയ്ക്കായി എൽഎൻജെപി ആശുപത്രിയിലാണുള്ളത്.

ഇരുവരും മോട്ടോർ സൈക്കിളിൽ പോകുമ്പോൾ സ്‌കൂട്ടറിലും മറ്റ് മോട്ടോർ സൈക്കിളിലുമായി എത്തിയ അക്രമികൾ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.

Also Read : വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ; പ്രകടന പത്രികയിലെ നാലാമത്തെ വാഗ്ദാനവും നടപ്പാക്കി കോൺഗ്രസ്: ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്ക് ഇന്ന് തുടക്കമാകും

പ്രതികളെല്ലാം ഒളിവിലാണ്, പ്രതികളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version