മൈസൂരു: കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുന്ന ഗൃഹ ലക്ഷ്മി പദ്ധതിക്ക് ഇന്ന് തുടക്കമാകും. 1.1 കോടി സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഉദ്ഘാടനം ചെയ്യുന്നത്.
മൈസൂരുവിൽ വച്ചാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ മൈസൂരുവിലേക്ക് എത്തിയിട്ടുണ്ട്. ഇന്നലെ നഗരത്തിൽ എത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ചൊവ്വാഴ്ച ദർശനം നടത്തിയിരുന്നു.
`
KK Shailaja Teacher Interview: പാർട്ടിയിൽ സ്ത്രീ പ്രാതിനിധ്യം കുറയുന്നുണ്ടോ?
നടപ്പ് സാമ്പത്തിക വർഷം 17,500 കോടി രൂപയാണ് സർക്കാർ നീക്കി വച്ചിരിക്കുന്നത്. കോൺഗ്രസിന് അഭിമാന പദ്ധതികൂടിയാണിത്.
ബിജെപിയെ പുറത്താക്കിയ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ പ്രധാനപ്പെട്ട അഞ്ച് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. നേരത്തെ, മറ്റ് മൂന്ന് വാഗ്ദാനങ്ങൾ സർക്കാർ പൂർത്തിയാക്കിയിരുന്നു. ഗൃഹ ജ്യോതി, ശക്തി, അന്ന ഭാഗ്യ എന്നീ പദ്ധതികളാണ് നേരത്തെ നടപ്പിലാക്കിയത്.
യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്ന യുവ നിധി പദ്ധതി വൈകാതെ തന്നെ തുടങ്ങുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിൽ എത്തി മാസങ്ങൾക്കുള്ളിൽ തന്നെ വാഗ്ദാനം ചെയ്ത പദ്ധതികൾ എല്ലാം പൂർത്തിയാക്കാനാണ് സർക്കാർ കണക്ക് കൂട്ടുന്നത്.
ഇന്ന് നടക്കുന്ന യോഗത്തിൽ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യസഭ പ്രതിപക്ഷ നേതാവെന്ന നിലയിലും ലോക്‌സഭാംഗമെന്ന നിലയിലും യഥാക്രമം ഖാർഗെയും ഗാന്ധിയും പങ്കെടുക്കുന്ന സർക്കാർ ചടങ്ങായിരിക്കും ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Read Latest National News and Malayalam News