വിവാഹവാർഷികത്തിൽ ഭാര്യയ്ക്ക് എകെ 47 തോക്ക് സമ്മാനം; തൃണമൂൽ മുൻ നേതാവ് വിവാദത്തിൽ, കളിത്തോക്കെന്ന് റിയാസുൽ

വിവാഹവാർഷികത്തിൽ-ഭാര്യയ്ക്ക്-എകെ-47-തോക്ക്-സമ്മാനം;-തൃണമൂൽ-മുൻ-നേതാവ്-വിവാദത്തിൽ,-കളിത്തോക്കെന്ന്-റിയാസുൽ
കൊൽക്കത്ത: വിവാഹവാർഷികത്തിൽ ഭാര്യയ്ക്ക് എകെ 47 തോക്ക് സമ്മാനിച്ച തൃണമൂൽ കോൺഗ്രസ് മുൻ നേതാവ് വിവാദത്തിൽ.
മുൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് റിയാസുൽ ഹഖ് ആണ് ഒന്നാം വിവാഹ വാർഷികത്തിൽ ഭാര്യ സബീന യാസ്മിന് തോക്ക് സമ്മാനമായി നൽകിയത്. തോക്കുമായി നിൽക്കുന്ന ചിത്രം യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ ബിജെപിയും സിപിഎമ്മും രംഗത്തുവന്നു.

ഓണത്തിരക്കിൽ ട്രെയിനില്ലെന്ന് കരുതേണ്ട; ഈ റൂട്ടിൽ ഒരു സ്പെഷ്യൽ കൂടി, റിസർവേഷൻ ആരംഭിച്ചു
തിങ്കളാഴ്ചയാണ് തോക്കുമായി നിൽക്കുന്ന ചിത്രം സബീന യാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രം ചർച്ചയായതോടെ റിയാസുൽ സംസ്ഥാനത്ത് താലിബാൻ ഭരണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപണം ശക്തമായി.

Neeraj Chopra World Athletics Championships: ത്രിവർണ്ണപതാകയുമായി ഇന്ത്യൻ താരവും പാക് താരവും!

റിയാസുലിന് തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തോക്ക് ലഭ്യമായതിൽ അന്വേഷണം വേണമെന്ന് ഭീർഭൂം ബിജെപി ജില്ലാ പ്രസിഡന്റ് ധ്രുബോ സാഹ പറഞ്ഞു. മുൻ ടിഎംസി നേതാവും സംസ്ഥാന ഡെപ്യൂട്ടി സ്പീക്കറുടെ അടുത്ത സഹായിയുമായ റിയാസുൽ എന്ത് സന്ദേശമാണ് നൽകുന്നത്. ഇത് താലിബാൻ ഭരണത്തിന്റെ പ്രോത്സാഹനമാണോ? അടുത്ത തലമുറയെ ജിഹാദികളാക്കാൻ അവർ ശ്രമിക്കുന്നുണ്ടോ എന്നും സാഹ ചോദിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ഭീർഭൂം സിപിഎം നേതാവ് സോൻജിബ് മുള്ളിക് പറഞ്ഞു.

ചിത്രം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായതോടെ ചിത്രത്തിലുള്ളത് കളിത്തോക്ക് ആണെന്ന അവകാശവാദവുമായി റിയാസുൽ രംഗത്തുവന്നു. തൻ്റെ ഭാര്യ കളിത്തോക്ക് കൈവശം വെച്ച് ചിത്രം പകർത്തിയതിൽ എന്താണ് തെറ്റെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും റിയാസുൽ കൂട്ടിച്ചേർത്തു.

മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോർ: സൂറത്ത് സ്റ്റേഷന്റെ കൺകോഴ്സ് പണി പൂര്‍ത്തിയായി
ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ചിത്രം ഡിലീറ്റ് ചെയ്തു. തോക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ശക്തമായതോടെയാണ് ചിത്രം ഡിലീറ്റ് ചെയ്യേണ്ടിവന്നതെന്ന് റിയാസുൽ പറഞ്ഞു. എനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് റിയസുൾ കൂട്ടിച്ചേർത്തു. ടിഎംസി മുൻ നേതാവായിരുന്ന റിയാസുൽ ന്യൂനപക്ഷ സെല്ലിന്റെ പ്രസിഡന്റായിരുന്നു. മാസങ്ങൾക്ക് മുൻപാണ് പദവി രാജിവച്ചത്. പശ്ചിമ ബംഗാൾ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറും രാംപൂർഹട്ട് എംഎൽഎയുമായ ആശിഷ് ബന്ദ്യോപാധ്യായയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികൂടിയാണ് റിയാസുൽ ഹഖ്.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Exit mobile version