തിരുവനന്തപുരത്തുനിന്ന് പാലക്കാട് ചന്ദ്രനഗർ വഴി ബാംഗ്ലൂരിലേക്ക് ഹൈബ്രിഡ് ഹൈടെക് നോൺ എസി ബസ്; സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ

തിരുവനന്തപുരത്തുനിന്ന്-പാലക്കാട്-ചന്ദ്രനഗർ-വഴി-ബാംഗ്ലൂരിലേക്ക്-ഹൈബ്രിഡ്-ഹൈടെക്-നോൺ-എസി-ബസ്;-സർവീസ്-ഒന്നിടവിട്ട-ദിവസങ്ങളിൽ
തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് പാലക്കാട് – കോയമ്പത്തൂർ വഴി ഹൈബ്രിഡ് ഹൈടെക് നോൺ എസി ബസുമായി കെഎസ്ആടിസി. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സീറ്റർ കം സ്ലീപ്പർ സർവീസാണ് കെഎസ്ആടിസി നടത്തുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്ന ബസുകളുടെ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസ് തിരുവനന്തപുരം – അങ്കമാലി – കോഴിക്കോട് – ബത്തേരി – ബാഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ വഴി നോൺ എസി ബസും സർവീസ് ആരംഭിക്കുന്നത്.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് 03:00 പിഎം ന് തിരുവനന്തപുരത്തുനിന്നും സർവീസ് ആരംഭിച്ച് കോട്ടയം,തൃശ്ശൂർ, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ ബൈപാസ്, സേലം വഴി പിറ്റേന്ന് രാവിലെ 07:35ന് ബാംഗ്ലൂർ എത്തിച്ചേരുന്ന രീതിയിലാണ് നിലവിൽ സർസീസ് ക്രമീകരിച്ചിട്ടുള്ളത്. മടക്കയാത്ര വൈകീട്ട് 7.30ന് ബാംഗ്ലൂരിൽനിന്നാരംഭിച്ച് പിറ്റേന്ന് രാവിലെ 11.40 ഓടെയാണ് തിരുവനന്തപുരത്ത് എത്തിച്ചേരുക.

രണ്ടാം വന്ദേ ഭാരത് കേരളത്തിന് നഷ്ടമാകുമോ? പരിഗണനയിൽ ഈ റൂട്ടുകൾ; പ്രതീക്ഷ മന്ത്രിയുടെ ആ വാക്കിൽ

KSRTC Bus Terminal: മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പ്രവൃത്തി പുനരാരംഭിച്ചു

തിരുവനന്തപുരം – ബാംഗ്ലൂർ ഹൈബ്രിഡ് ഹൈടെക് നോൺ A/C സീറ്റർ കം സ്ലീപ്പർ ബസ് വിവിധ സ്റ്റോപ്പുകളിൽ എത്തിച്ചേരുന്ന സമയക്രമം അറിയാം. തിരുവനന്തപുരം – 03:00 പിഎം, കോട്ടയം – 07:05 പിഎം, തൃശൂർ – 10:55 പിഎം, ചന്ദ്രനഗർ (പാലക്കാട്) – 00:15 എഎം, കോയമ്പത്തൂർ (ബൈപ്പാസ് ) – 01:10 എഎം, സേലം – 04:10 എഎം, ബാംഗ്ലൂർ – 07:35 എഎം.

വൈകീട്ട് 07:30ന് ബാംഗ്ലൂരിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം – ഹൈബ്രിഡ് ഹൈടെക് നോൺ A/C സീറ്റർ കം സ്ലീപ്പർ വിവിധ സ്റ്റോപ്പുകളിൽ നിർത്തുന്ന സമയം അറിയാം. സേലം – 10:25 പിഎം, കോയമ്പത്തൂർ (ബൈപ്പാസ് ) – 02:15 എഎം, ചന്ദ്രനഗർ (പാലക്കാട്) – 03:10 എഎം, തൃശൂർ – 05:00 എഎം, കോട്ടയം – 07:45 എഎം, തിരുവനന്തപുരം – 11:40 എഎം.

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: 800 പേജുള്ള കുറ്റപത്രം തയ്യാര്‍; ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

നിലവിൽ ഒന്നിടവിട്ട് ദിവസങ്ങളിൽ മാത്രമെ ഈ സർവീസ് ലഭ്യമാക്കിയിട്ടുള്ളു. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന സൈറ്റ് വഴിയും, ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ബുക്ക് ചെയ്യാം.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Exit mobile version