കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റു മരിച്ച നിലയിൽ; റിവോൾവർ കണ്ടെത്തി, മൂന്നുപേർ കസ്റ്റഡിയിൽ

കേന്ദ്രമന്ത്രിയുടെ-വസതിയിൽ-യുവാവ്-വെടിയേറ്റു-മരിച്ച-നിലയിൽ;-റിവോൾവർ-കണ്ടെത്തി,-മൂന്നുപേർ-കസ്റ്റഡിയിൽ

കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റു മരിച്ച നിലയിൽ; റിവോൾവർ കണ്ടെത്തി, മൂന്നുപേർ കസ്റ്റഡിയിൽ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 1 Sep 2023, 12:32 pm

ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ കൗശൽ കിഷോറിൻ്റെ ലഖ്നൗവിലെ വസതിയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ്

Youth shot dead
കേന്ദ്രമന്ത്രി കൗശൽ കിഷോർ

ഹൈലൈറ്റ്:

  • കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
  • മന്ത്രി കൗശൽ കിഷോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് സംഭവം.
  • വിനയ് ശ്രീവാസ്തവ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ലഖ്നൗ: കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര ഭവന – നഗരകാര്യ മന്ത്രി കൗശൽ കിഷോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.15നാണ് കൊലപാതകം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു റിവോൾവർ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വികാസ് കിഷോറിന്റെ പേരിൽ ലൈസൻസുള്ള റിവോൾവറാണ് കണ്ടെത്തിയത്.

തിരുവനന്തപുരത്തുനിന്ന് പാലക്കാട് ചന്ദ്രനഗർ വഴി ബാംഗ്ലൂരിലേക്ക് ഹൈബ്രിഡ് ഹൈടെക് നോൺ എസി ബസ്; സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ
കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ കൗശൽ കിഷോറിന്റെ മകൻ്റെ ഉറ്റ സുഹൃത്താണെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ലഖ്‌നൗ വെസ്റ്റ് ഡിസിപി രാഹുൽ രാജ് പറഞ്ഞു.

Police will submit report: കുറ്റപത്രം ഇന്ന്; അസ്ഫാക്ക് ആലം ആണ് കേസിലെ ഏക പ്രതി

ലഖ്നൗവിലെ താക്കൂർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ബെഗാരിയ ഗ്രാമത്തി കൗശൽ കിഷോറിന്റെ വീട്ടിലാണ് യുവാവ് വെടിയേറ്റ് മരിച്ചത്. ഡോഗ് സ്ക്വാഡും ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയതായി ലഖ്‌നൗ വെസ്റ്റ് ഡിസിപി രാഹുൽ രാജ് പറഞ്ഞു. വിനയ് ശ്രീവാസ്തവ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു കൈത്തോക്ക് കണ്ടെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മന്ത്രിയുടെ വസതിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അന്വേഷണം ശക്തമാക്കുമെന്നും ഡിസിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പോ ഏക സിവിൽകോഡോ? ചർച്ചകൾ പലത്; സർക്കാരിന്‍റെ ഉള്ളിലിരിപ്പ് മനസിലാകുന്നില്ലെന്ന് തരൂർ
കുറ്റവാളികളെ ശിക്ഷിക്കുമെന്ന് മന്ത്രി കൗശൽ കിഷോർ പറഞ്ഞു. പോലീസും ഫോറൻസിക് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കില്ലെന്ന് കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് ഉറപ്പ് നൽകുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് തനിക്കറിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവയുടെ കുടുംബം പോലീസിൽ പരാതി നൽകി.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version