പന്നികൾ കൃഷി നശിപ്പിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരെ ജനക്കൂട്ടം അടിച്ചുകൊന്നു
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 1 Sep 2023, 1:21 pm
പന്നികൾ കൃഷി നശിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ ആൾക്കൂട്ടം അടിച്ചു കൊന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ്

ഹൈലൈറ്റ്:
- ഒരു കുടുംബത്തിലെ മുന്നുപേരെ ആൾക്കൂട്ടം അടിച്ചു കൊന്നു.
- കൊലപാതകം പന്നികൾ കൃഷി നശിപ്പിച്ചെന്നാരോപിച്ച്.
- സംഭവം ജാർഖണ്ഡിലെ ഒർമഞ്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ.
ജനേശ്വർ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ജനക്കൂട്ടം മൂന്നുപേരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി അയച്ചതായി എസ്പി പറഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്ത് ഗ്രാമത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായി എസ്പി കൂട്ടിച്ചേർത്തു.
Bata Brand: ഇന്ത്യൻ ജനങ്ങൾക്കിടയിൽ ഇഷ്ടം പിടിച്ചുപറ്റിയ ബാറ്റ
കൊല്ലപ്പെട്ടവർ വളർത്തിയിരുന്ന പന്നികൾ ദിവസങ്ങൾക്ക് മുൻപ് സമീപത്തെ കൃഷിയിടത്തിൽ കയറി വിളകൾ നശിപ്പിച്ചിരുന്നുവെന്ന് എസ്പി പറഞ്ഞു. ഈ സംഭവത്തിൽ ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും ആയുധങ്ങളുമായി എത്തിയ പത്തോളം പേരടങ്ങുന്ന സംഘം മൂന്നുപേരെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ഹാരിസ് ബിൻ സമാൻ വ്യക്തമാക്കി.
പ്രതികളെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ദൃക്സാക്ഷികളുടെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. ഈ വിവരങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എസ്പി വ്യക്തമാക്കി. ആറുപേർ അറസ്റ്റിലായതായും ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. കൊല്ലപ്പെട്ട സ്ത്രീകൾ പന്നിഫാം നടത്തിയിരുന്നുവെന്നും ഇവിടെ നിന്നാണ് പന്നികൾ സമീപത്തെ കൃഷിസ്ഥലത്ത് കയറി കൃഷി നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക