സൂര്യനെ പഠിക്കാൻ ആദിത്യ എൽ 1 ഇന്ന് കുതിച്ചുയരും; ലക്ഷ്യങ്ങൾ ഇങ്ങനെ, വിക്ഷേപണത്തിന് തയ്യാറെന്ന് ഐഎസ്ആർഒ

സൂര്യനെ-പഠിക്കാൻ-ആദിത്യ-എൽ-1-ഇന്ന്-കുതിച്ചുയരും;-ലക്ഷ്യങ്ങൾ-ഇങ്ങനെ,-വിക്ഷേപണത്തിന്-തയ്യാറെന്ന്-ഐഎസ്ആർഒ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 2 Sep 2023, 5:56 am

സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 വിക്ഷേപണം ഇന്ന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ഇന്നലെ ആരംഭിച്ചിരുന്നു

Aditya-L1 Mission
വിക്ഷേപണത്തിനൊരുങ്ങി ആദിത്യ എൽ 1

ഹൈലൈറ്റ്:

  • സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1.
  • ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്.
  • വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.
ചെന്നൈ: വിജയകരമായ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. 800 കിലോമീറ്റർ അകലെയുള്ള ഭ്രമണപാതയിൽ പേടകത്തെ എത്തിക്കുന്നത് പിഎസ്എൽവി റോക്കറ്റാണ്.

കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റു മരിച്ച നിലയിൽ; റിവോൾവർ കണ്ടെത്തി, മൂന്നുപേർ കസ്റ്റഡിയിൽ
വിക്ഷേപണത്തിന് മുന്നോടിയായുള്ള പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയായതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐഎസ്ആർഒ) അറിയിച്ചിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. പിഎസ്എൽവി സി 57ലാണ് ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ വണ്ണിൻ്റെ വിക്ഷേപണം.

Escort Vehicle: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവം കാറിൽ ഇടിപ്പിച്ചെന്ന പരാതിയുമായി കൃഷ്ണകുമാർ

നാല് മാസത്തെ യാത്രയ്ക്ക് ശേഷമാകും പേടകം ലഗ്രാഞ്ച് പോയൻ്റിൽ എത്തുക.15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയിൻ്റിലെത്തി സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിൻ്റെ ലക്ഷ്യം. ഡിസംബറിലോ അടുത്തവർഷം ജനുവരിയിലോ ആയിരിക്കും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. സൂര്യനെ നിരീക്ഷിക്കാൻ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്.
ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിച്ച് നാലുതവണ ഭൂമിയെ വലം ചെയ്യും. അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് പേടകം നീങ്ങും. 125 ദിവസം നീളുന്ന ഘട്ടം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിൻ്റിൽ പേടകത്തെ എത്തിക്കും.

ജയ വർമ സിൻഹ: 166 വർഷത്തിന് ശേഷം റെയിൽവേ ബോർഡിൽ ആദ്യമായി ഒരു വനിതാ സിഇഒ
സൂര്യൻ്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിൻ്റെ ഫലങ്ങൾ, സൂര്യന്റെ തീവ്ര താപ, കാന്തിക സ്വഭാവങ്ങൾ, സൂര്യൻ്റെ ഉപരിതലഘടന തുടങ്ങിയ നിർണായക പഠനങ്ങളാണ് ദൗത്യത്തിൻ്റെ ലക്ഷ്യം. അഞ്ചുവർഷവും രണ്ടുമാസവുമാണ് ആദിത്യ എൽ വൺ ദൗത്യത്തിൻ്റെ ലക്ഷ്യം.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version