ചുമയും ജലദോഷവും മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

ചുമയും-ജലദോഷവും-മാറ്റാൻ-വീട്ടിലുണ്ട്-പരിഹാരം
മഴക്കാലമാകുന്നതോടെ പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ചിലതാണ് ചുമയും ജലദോഷവും. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. ചുമ തുടങ്ങിയാൽ പിന്നെ പുറമെ ജലദോഷവും പനിയുമൊക്കെ കൂട്ടായി വന്നോളും. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഒരു പക്ഷെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. ചുമയുടെയും ജലദോഷത്തിൻ്റെയുമൊക്കെ ആരംഭമാണെങ്കിൽ നേരത്തെ വീട്ടിൽ തന്നെ ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാവുന്നതാണ്. ചുമലുയം ജലദോഷവും കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ നോക്കാം.

Also watch

പനി കുറയാൻ ചെയ്യാം എളുപ്പമുള്ള വീട്ടുവൈദ്യം

തുളസി

തുളസിയിലയും ഇഞ്ചിയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം അൽപ്പം നാരങ്ങ നീരും കൂടി ചേർത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാൻ വളരെയധികം സഹായിക്കും.

തേൻ

വ്യത്യസ്തമായ പല രോഗങ്ങൾക്കുമുള്ള പരിഹാരമാണ് തേൻ. ധാരാളം ഔഷധ ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ഒരു നുള്ളു ഇഞ്ചിനീര് ഒരു നുള്ളു തേനിൽ കലർത്തി രാവിലെയും രാത്രിയും രണ്ടുനേരം കഴിക്കുന്നത് ജലദോഷവും ചുമയും നിയന്ത്രിക്കും.

കറുവപ്പട്ട

കറുവാപ്പട്ട ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഈ കറുവപ്പട്ട കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കും. കറുവാപ്പട്ട പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് ജലദോഷവും ചുമയും കുറയ്ക്കാൻ ഏറെ നല്ലതാണ്. കറുവാപ്പട്ട പൊടിച്ച് 2 കപ്പ് വെള്ളം ചേർത്ത് ഒരു ടംബ്ലറിൽ തിളപ്പിച്ച് ചായയായി കഴിക്കുന്നത് ജലദോഷം, ചുമ, പനി എന്നിവ മാറാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ലതാണ്.

ഇഞ്ചി

അടുക്കളയിൽ വളരെ സുലഭമായി കണ്ടുവരുന്നതാണ് ഇഞ്ചി. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ചുമ മാറാൻ ഏറെ നല്ലതാണ്. അതുപോലെ ജലോദഷം കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ചൂട് ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.

വെളുത്തുള്ളി

ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി. ഇത് കഴിക്കുന്നത് ചുമയ്ക്കും ജലോദഷത്തിനും ശമനം നൽകാൻ സഹായിക്കും. വെളുത്തുള്ളി ചതച്ച് തേനിനൊപ്പം കഴിക്കാവുന്നതാണ്. അതുപോലെ കറികളിൽ കുറച്ച് അധികം വെളുത്തുള്ളി ചേർക്കുന്നതും ചുമയും ജലദോഷവുമൊക്കെ കുറയ്ക്കാൻ ഏറെ സഹായിക്കും.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Exit mobile version