Ken Sunny | Samayam Malayalam | Updated: 21 Jul 2021, 06:09:00 PM
മുംബൈയിൽ യാത്രയ്ക്കായി ഓട്ടോറിക്ഷയും ടാക്‌സിയും പിടിക്കാൻ ഞാൻ വളരെയധികം കഷ്ടപ്പെട്ടു. ബിസിനസ് സ്വന്തമായി ആരംഭിക്കുകയും സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ച് ഈ കാർ വാങ്ങുകയും ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു, സംരംഭക കുറിച്ചു.
PC: linked in
ഹൈലൈറ്റ്:
- അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ബെൻസ് വാങ്ങിയ സംരഭകയെ പലരും പ്രകീർത്തിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് താൻ ബെൻസ് വാങ്ങിയത് എന്ന് വിവരിക്കുന്ന ഭാഗമാണ് പലർക്കും ദഹിക്കാത്തത്.
- ‘ഓട്ടോറിക്ഷയും ടാക്‌സിയും പിടിക്കുന്നതിനെ’ ഒരു കഷ്ടപ്പാടായി ചിത്രീകരിക്കുന്നത് ഒരു ഒന്നൊന്നര തള്ളായിപ്പോയി എന്നാണ് പലരും കുറിച്ചിരിക്കുന്നത്.a
കഷ്ടപ്പെട്ട് അധ്വാനിച്ച പണം കൊണ്ട് അഭിമാനത്തോടെ എന്തെങ്കിലും നേടുന്നത് തീർച്ചയായും വലിയ കാര്യമാണ്. പക്ഷെ അതുവരെ നടന്നു വന്ന പാതകളെ മറന്നാവരുത് പുത്തൻ നേട്ടം ആഘോഷിക്കേണ്ടത്. ഇല്ലെങ്കിൽ ഒരുപക്ഷെ ട്രോൾ കൊണ്ട് പൂരം നടക്കും. മുംബൈയിൽ സ്വന്തം സ്ഥാപനം നടത്തുന്ന ഒരു സംരംഭക അടുത്തിടെ ഒരു മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്സ് വാങ്ങി. താൻ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വാഹനം ആയതുകൊണ്ട് തന്നെ ഇക്കാര്യം ലിങ്ക്ഡ് ഇന്നിൽ പോസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു. പക്ഷെ ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിലെ ചില വരികളാണ് സൈബർ ലോകത്തെ പലരെയും ചൊടിപ്പിച്ചത്.
പോസ്റ്റിന്റെ രത്നച്ചുരുക്കം ഏകദേശം ഇങ്ങനെ – ഞാൻ സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഈ കാർ വാങ്ങിയത്. അത്യാവശ്യം സ്വാധീനമുള്ള കുടുംബത്തിൽപെട്ടയാളാണെങ്കിലും ഞാൻ ഒരിക്കലും എന്റെ മാതാപിതാക്കളിൽ നിന്ന് ഒരു തരത്തിലുള്ള സഹായവും സ്വീകരിച്ചിട്ടില്ല. മുംബൈയിൽ യാത്രയ്ക്കായി ഓട്ടോറിക്ഷയും ടാക്‌സിയും പിടിക്കാൻ ഞാൻ വളരെയധികം കഷ്ടപ്പെട്ടു. ബിസിനസ് സ്വന്തമായി ആരംഭിക്കുകയും സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ച് ഈ കാർ വാങ്ങുകയും ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു.
അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ബെൻസ് വാങ്ങിയ സംരഭകയെ പലരും പ്രകീർത്തിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് താൻ ബെൻസ് വാങ്ങിയത് എന്ന് വിവരിക്കുന്ന ഭാഗമാണ് പലർക്കും ദഹിക്കാത്തത്. മെട്രോ ട്രെയിനുകളിലും, ട്രാൻസ്‌പോർട്ട് ബസ്സുകളിലും മനുഷ്യർ തിങ്ങി നിറഞ്ഞു യാത്ര ചെയ്യുന്ന മുംബൈ പോലുള്ള ഒരു നഗരത്തിൽ ‘ഓട്ടോറിക്ഷയും ടാക്‌സിയും പിടിക്കുന്നതിനെ’ ഒരു കഷ്ടപ്പാടായി ചിത്രീകരിക്കുന്നത് ഒരു ഒന്നൊന്നര തള്ളായിപ്പോയി എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
‘ഓട്ടോറിക്ഷയും ടാക്‌സിയും കിട്ടാൻ ഞാൻ ബുദ്ധിമുട്ടി എന്നോ? ദയവു ചെയ്ത് ഇങ്ങനെ ഒന്നും പറയല്ലേ മാഡം’ എന്നാണ് രുജൂത എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. “ഇത് ഒരുമാതിരി സാധാരണക്കാരെ മൊത്തത്തിൽ പിച്ചക്കാരായി ചിത്രീകരിക്കുന്നത് പോലെയുണ്ടല്ലോ എന്നാണ് നാഹോ പായൽ എന്ന് പേരുള്ള വ്യക്തിയുടെ പ്രതികരണം. നിരവധി പേർ അതെ സമയം നേട്ടത്തെ അഭിനന്ദിക്കുമുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : women buys mercedes-benz car after struggling to find rickshaw everyday
Malayalam News from malayalam.samayam.com, TIL Network