ഡൽഹി മെട്രോ ഉപയോ​ഗിക്കുന്നവരാണേോ നിങ്ങൾ? എങ്കിൽ ഈ ദിവസങ്ങളിൽ ചില ​സ്റ്റേഷനുകൾ തുറക്കില്ല; വിശദവിവരങ്ങൾ അറിയാം

ഡൽഹി-മെട്രോ-ഉപയോ​ഗിക്കുന്നവരാണേോ-നിങ്ങൾ?-എങ്കിൽ-ഈ-ദിവസങ്ങളിൽ-ചില-​സ്റ്റേഷനുകൾ-തുറക്കില്ല;-വിശദവിവരങ്ങൾ-അറിയാം
ന്യൂ‍ഡൽഹി: വരുന്ന ആഴ്ച നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ കനത്ത ഗതാഗതനിയന്ത്രണം. ഇതിന്റെ ഭാഗമായി അധികൃതർ ഡൽഹി മെട്രോയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read : ശനിയാഴ്ചയില്ല, റൂട്ട് ഇങ്ങനെ; ഒഡീഷയുടെ രണ്ടാം വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് മോദി; ഒപ്പം ട്രാക്കിലിറങ്ങുമോ കേരളത്തിന്‍റെ പുത്തൻ ട്രെയിൻ?

സെപ്റ്റംബർ 8 മുതൽ 10 വരെ ചില മെട്രോ സ്റ്റേഷനുകൾ അടഞ്ഞുകിടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 9, 10 ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുന്നത്. എന്നാൽ, പൂർണണമായും ഗേറ്റുകൾ അടച്ചിടില്ലെന്നും വിവിഐപികളുടെ സഞ്ചാരം നടക്കുന്ന സമയത്ത് മാത്രം ഏതാനും മെട്രോ സ്റ്റേഷൻ ഗേറ്റുകൾ അടയ്‌ക്കുകയുള്ളൂ, ഉപദേശകൻ പറഞ്ഞു.

Leopoard in Wayand: സുല്‍ത്താന്‍ബത്തേരിയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

ഈ ഗേറ്റുകൾക്ക് പുറമെ, മറ്റുള്ള പ്രവർത്തനങ്ങൾ എല്ലാം സാധാരണ പോലെ തന്നെ നടക്കുമെന്നും അധികൃതർ അറിയിച്ചു. ഖാൻ മാർക്കറ്റിലെ 1, 2, 3 ഗേറ്റുകൾ അടഞ്ഞുകിടക്കും. 4 ഗേറ്റ് തുറന്ന് കിടക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൈലാശ് കോളനിയിൽ 2 ഗേറ്റ് അടഞ്ഞുകിടക്കുമ്പോൾ ഗേറ്റ് നമ്പർ 1 തുറക്കും.

ലജ്പത് നഗർ 1 മുതൽ നാല് വരെയുള്ള ഗേറ്റുകൾ അടഞ്ഞുകിടക്കുമ്പോൾ അഞ്ചാമത്തെ ഗേറ്റ് തുറക്കും. ജങ്ക്പുരയിൽ ഒന്നും മൂന്നും ഗേറ്റുകൾ 2 ഗേറ്റ് തുറക്കും.

ആശ്രം മെട്രോ സ്റ്റേഷനിൽ ഒന്നും മൂന്നും ഗേറ്റ് നമ്പർ 2 തുറക്കും. ജൻപത് മെട്രോ സ്റ്റേഷനിൽ ഒന്ന്, മൂന്ന്, നാല് ഏന്നീ ഗേറ്റുകൾ അടഞ്ഞുകിടക്കുമ്പോൾ ഗേറ്റ് നമ്പർ 2 തുറക്കും. ബറാഖാമ്പ ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ് എന്നീ ഗേറ്റകുൾ അടഞ്ഞുകിടക്കും ഗേറ്റ് നമ്പർ രണ്ട് തുറന്ന് കിടക്കും. ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനിൽ രണ്ടാമത്തെ ഗേറ്റ് അടഞ്ഞു കിടക്കുകയും ഒന്നാം നമ്പർ ഗേറ്റ് തുറക്കുകയും ചെയ്തിട്ടുണ്ട്.

മോട്ടി ഭാഗ്, ബിഖാജി കാമാ പ്ലേസ്, മുനിറിക, ആർ കെ പുരം, ഐഐടി,സാദർ ബസാർ കണ്ടോൺമെന്റ് എന്നീ സ്റ്റേഷനുകളിൽ എല്ലാ ഗേറ്റും അടക്കും.

Also Read : ചാണ്ടിയോ ജെയ്ക്കോ? പുതുപ്പള്ളി വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം; ഏഴ് സ്ഥാനാർഥികൾ

ഉച്ചകോടിയുടെ ഭാഗമായി 200 ട്രെയിനുകൾ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എട്ടുമുതൽ 11 വരെ ഡൽഹിയുമായി ബന്ധപ്പെട്ട തീവണ്ടി സർവീസുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. 300 ട്രെയിനുകളെ ഈ നിയന്ത്രണം ബാധിക്കും. 200 ട്രെയിനുകൾ റദ്ദാക്കി.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version