ആഴ്ചയിൽ നിലവിലുള്ള 4 സർവീസുകൾ 6 ആകും; കോഴിക്കോട്–റിയാദ് റൂട്ടിൽ രണ്ട് സർവീസുമായി ഫ്ലൈനാസ്

ആഴ്ചയിൽ-നിലവിലുള്ള-4-സർവീസുകൾ-6-ആകും;-കോഴിക്കോട്–റിയാദ്-റൂട്ടിൽ-രണ്ട്-സർവീസുമായി-ഫ്ലൈനാസ്
റിയാദ്: സൗദിയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാനക്കമ്പനി കൂടുതൽ സർവീസുമായി എത്തുന്നു. കോഴിക്കോട് –റിയാദ് സെക്ടറിലാണ് കൂടുതൽ സർവീസുമായി എത്തുന്നത്. ആഴ്ചയിൽ നിലവിലുള്ള 4 സർവീസുകൾ 6 ആയി മാറും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടായിരിക്കുക.

റിയാദിൽനിന്നും രാത്രി 12.40നു പുറപ്പെട്ട് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 8.20ന് എത്തും. കോഴിക്കോട്ടുനിന്ന് രാവിലെ 9.10ന് പുറപ്പെട്ട് 11.45ന് റിയാദിലെത്തും. പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നത് ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഒരുപാട് ഗുണം ചെയ്യും.

Food Poison: നാദാപുരത്ത് ഭക്ഷ്യ വിഷബാധ മൂന്ന് പേർ ആശുപത്രിയിൽ

Also Read: കളംമാറ്റി ചവിട്ടിയത് വെറുതെയായില്ല; ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പി​ൽ സൗ​ദി
അതേസമയം, വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് ജസീറ എയര്‍വേയ്‌സ്. 169 റിയാല്‍ മുതലാണ് വിമാന ടിക്കറ്റ് ലഭിക്കുന്നത്. കൊച്ചി, മുംബൈ, ദില്ലി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഓഫർ നിരക്ക് വരുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കുന്നവർക്ക് നിരക്ക് ലഭിക്കും. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലി‍ ആണ് നിരക്ക് വരുന്നത്. കൊച്ചിയിലേക്ക് 349 റിയാലും, ബെംഗളൂരുവിലേക്ക് 299 റിയാലും, ഹൈദരാബാദിലേക്ക് 249 റിയാലുമാണ് നിരക്ക് വരുന്നത്.

റിയാദില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാല്‍ വരുന്നതെങ്കിൽ ഹൈദരാബാദിലേക്ക് 229 റിയാല്‍ ആണ് നിരക്ക് വരുന്നത്. ദില്ലി 169 റിയാല്‍, ബെംഗളൂരു 299 റിയാല്‍, മുംബൈ 169 റിയാല്‍, കൊച്ചി 349 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക് വരുന്നത്.

നവയുഗം അൽഹസയിൽ ഓണാഘോഷം സംഘടിപ്പിച്ചു.

അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷവും ഓണസദ്യയും വിപുലമായി ആഘോഷിച്ചു. ആഘോഷപരിപാടികളിൽ പ്രവാസികളും കുടുംബങ്ങളും അടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു. ശോഭ അൽ സല ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഓണാഘോഷത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എം എ വാഹിദ് കരിയറ, ജമാൽ വല്ല്യപ്പള്ളി, നിസാം കൊല്ലം, ബിനു കുഞ്ഞ്, സഹീർഷാ, കൃഷ്ണൻ പേരാമ്പ്ര, കെ കെ രാജൻ. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

സന്തോഷ് വലിയാട്ടിലിന്റെ നേതൃത്വത്തിൽ ഒരുക്കിയ രുചികരമായ ഓണസദ്യയും, പ്രവാസി കുടുംബസംഗമവും ഓണാഘോഷങ്ങൾക്ക് മറ്റു കൂട്ടി. അൽഹസ മേഖല കമ്മിറ്റി ഭാരവാഹികളായ വേലുരാജൻ, സുനിൽ വലിയാട്ടിൽ, സുശീൽ കുമാർ, സിയാദ്, ജലീൽ, നിസാർ, അഖിൽ, ഷിബു താഹിർ, ഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read Latest Gulf News and Malayalam News

സുമയ്യ തെസ്നി കെപി നെ കുറിച്ച്

സുമയ്യ തെസ്നി കെപി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.Read More

Exit mobile version