നേരിട്ടുള്ള സര്‍വീസ് കേരളത്തിലേക്ക്; വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ വിമാന കമ്പനികൾ

നേരിട്ടുള്ള-സര്‍വീസ്-കേരളത്തിലേക്ക്;-വിമാന-സര്‍വീസുകള്‍-വര്‍ധിപ്പിക്കാന്‍-ഒരുങ്ങി-ഒമാന്‍-വിമാന-കമ്പനികൾ

നേരിട്ടുള്ള സര്‍വീസ് കേരളത്തിലേക്ക്; വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ വിമാന കമ്പനികൾ

ഒക്‌ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും.

Oman air flights to kerala today
criedt: x

ഹൈലൈറ്റ്:

  • പ്രവാസികൾ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കുന്നത് കുറയും
  • ഒമാനിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും
ഒമാൻ: കേരളത്തിലേക്ക് വിമാന സർവീസ് വർധിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറും ആണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.

ഒക്ടോബര്‍ ആദ്യ ആഴ്ചയിൽ മസ്കറ്റ് – തിരുവനന്തപുരം റൂട്ടില്‍ ഒമാന്‍ എയര്‍ പ്രതിദിന സര്‍വീസ് നടത്തും. മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇപ്പോൾ കണക്ഷൻ വിമാനങ്ങൾ ആണ് ഉള്ളത്. കണക്ഷന്‍ സര്‍വീസുകള്‍ വഴി എയര്‍ ഇന്ത്യയുമായി സഹകരിച്ച് ഒമാന്‍ എയര്‍ യാത്രാ സൗകര്യമൊരുക്കുന്നുണ്ട്. ഇപ്പോൾ നേരിട്ട് സർവീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും.

VD Satheesan In Puthupally: ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മാപ്പ് പറയണം

Also Read: ആഴ്ചയിൽ നിലവിലുള്ള 4 സർവീസുകൾ 6 ആകും; കോഴിക്കോട്–റിയാദ് റൂട്ടിൽ രണ്ട് സർവീസുമായി ഫ്ലൈനാസ്
ഒക്ടോബര്‍ ഒന്ന് മുതല്‍ സലാം എയര്‍ കോഴിക്കോട് – മസ്‌കത്ത് റൂട്ടില്‍ പ്രതിദിന സര്‍വ്വീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. ഒമാന്‍ എയര്‍ മസ്‌കറ്റ്- കോഴിക്കോട് റൂട്ടില്‍ രണ്ട് പ്രതിദിന സര്‍വ്വീസുകൾ ആണ് നടത്തുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം ഒരു സര്‍വീസമാണ് നടത്തുന്നത്. സലാം എയര്‍ കൂടി ഇവിടെക്ക് പ്രതിദിന സർവീസ് ആരംഭിച്ചതോടെ പ്രവാസികൾക്ക് വലിയ ഗുണകരമാകും

അതേസമയം, അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച കഴി‍ഞ്ഞ ദിവസം ഒമാന്‍ റോയല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവരെ പിടിക്കൂടിയത്. ബോട്ടിൽ ഇവർ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ആണ് ഇവരെ പിടിക്കൂടിയത്. 15 പ്രവാസികളെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ ഏഷ്യന്‍ രാജ്യക്കാരാണെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

ഒമാനിലേക്ക് മയക്കുമരുന്നു കടത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ്, സ്‌പെഷ്യൽ ടാസ്‌ക് പൊലീസുമായി സഹകരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 500ലധികം മയക്കുമരുന്നുകൾ ആണ് ഇയാളിൽ നിന്നും പിടിക്കൂടിയത്. റോയൽ ഒമാൻ പൊലീസ് ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന പുറത്തിറക്കിയത്.
Read Latest Gulf News and Malayalam News

സുമയ്യ തെസ്നി കെപി നെ കുറിച്ച്

സുമയ്യ തെസ്നി കെപി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version