രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകൾ; 12 പേർ കൊല്ലപ്പെട്ടു; ഷോക്ക് വേവിൽ വിറച്ച് ഒഡീഷ

രണ്ടു-മണിക്കൂറിനിടെ-61,000-ഇടിമിന്നലുകൾ;-12-പേർ-കൊല്ലപ്പെട്ടു;-ഷോക്ക്-വേവിൽ-വിറച്ച്-ഒഡീഷ
ഭുവനേശ്വർ: ഒഡീഷയിൽ ഉണ്ടായ ഇടിമിന്നലുകളിൽ 12 പേർക്ക് ദാരുണാന്ത്യം. 14 പേർ പരിക്കേറ്റ് ചികിത്സയിലാണുള്ളത്. ശനിയാഴ്ച രണ്ട് മണിക്കൂറോളം സമയം നീണ്ടു നിന്ന ഇടിമിന്നലുകളിലാണ് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.

Also Read : 75 ലക്ഷം നേടിയത് നിങ്ങളോ? നറുക്കെടുപ്പ് ഫലം പരിശോധിക്കാം

സെപ്തംബർ 7 വരെ സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ആശങ്ക വർദ്ധിക്കുകയും ചെയ്തു.

Sunny Leone: പാരഗൺ ഹോട്ടലിലെ കേരള വിഭവങ്ങള്‍ ആസ്വദിച്ച് നടി സണ്ണി ലിയോണി

മരിച്ചവരിൽ നാല് പേർ ഖുർദ ജില്ലയിൽ നിന്നുള്ളവരും രണ്ട് പേർ ബലംഗീറിൽ നിന്നുള്ളവരുമാണ്. അംഗുൽ, ബൗധ്, ധെങ്കനാൽ, ഗജപതി, ജഗത്സിങ്പുർ, പുരി എന്നിവിചടങ്ങളിൽ ഓരോരുത്തർ വീതവുമാണ് മരിച്ചത്. ഗജപതി, കാണ്ഡമാൽ ജില്ലകളിൽ ഇടിമിന്നലേറ്റ് എട്ടു കന്നുകാലികളും ചത്തതായി പ്രത്യേക ദുരിതാശ്വാസ കമ്മിഷൻ അറിയിച്ചു.

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദമായി ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഒഡീഷയിൽ വരുന്ന 48 മണിക്കൂർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ മാസം ഏഴിന് സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

കേരളത്തിലും അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 4 മുതൽ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, ഇന്നും നാളെയും (സെപ്റ്റംബർ 4 & 5) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Also Read : ഡൽഹി മെട്രോ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ദിവസങ്ങളിൽ ചില സ്റ്റേഷനുകൾ തുറക്കില്ല; വിശദവിവരങ്ങൾ അറിയാം

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷ രൂപ വീതം ധനസഹായം നൽകുമെന്നും എസ്ആർസി അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇടിമിന്നലിനെ സംസ്ഥാന ദുരന്തമായും ഒഡീഷ പ്രഖ്യാപിച്ചു. തണുത്തതും അല്ലാത്തതുമായ മേഘങ്ങൾ കൂട്ടിയിടിക്കുമ്പോൾ പ്രതിഭാസങ്ങൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അവർ വ്യക്തമാക്കി.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version