ചര്‍മത്തിലെ ചുളിവകറ്റാന്‍ ഇടത്തരം പഴുത്ത പേരയ്ക്ക കഴിയ്ക്കാം

ചര്‍മത്തിലെ-ചുളിവകറ്റാന്‍-ഇടത്തരം-പഴുത്ത-പേരയ്ക്ക-കഴിയ്ക്കാം

ചര്‍മത്തിലെ ചുളിവകറ്റാന്‍ ഇടത്തരം പഴുത്ത പേരയ്ക്ക കഴിയ്ക്കാം

Authored by സരിത പിവി | Samayam Malayalam | Updated: 5 Sep 2023, 10:36 am

സ്വാദിനൊപ്പം ആരോഗ്യവും നല്‍കുന്ന ഫലമാണ് പേരയ്ക്ക. ഇത് പല രീതിയിലുള്ളതും ലഭ്യമാണ്. ഇടത്തരം പഴുപ്പുള്ള പേരയ്ക്ക കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരം.

why should you eat half riped guava
ചര്‍മത്തിലെ ചുളിവകറ്റാന്‍ ഇടത്തരം പഴുത്ത പേരയ്ക്ക കഴിയ്ക്കാം
ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് പേരയ്ക്ക. നാട്ടിന്‍പുറത്തെ പഴം എന്ന ഗണത്തില്‍ പെടുത്താവുന്ന, വലിയ വില നല്‍കിയ വാങ്ങേണ്ടതില്ലാത്ത ഒന്നാണ് ഇപ്പോഴും ഇത്. എന്നാല്‍ പലരും ഇതിന്റെ ഗുണം നല്ലതുപോലെ തിരിച്ചറിയാതെ അവഗണിയ്ക്കുന്നുവെന്നതാണ് വാസ്തവം.

​വൈറ്റമിന്‍ സി ​

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് പേരയ്ക്ക. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണ് ഇത്. ഇതിനാല്‍ തന്നെ നല്ല ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇതിലുണ്ട്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ് ഇത്. എന്നാല്‍ ഇതിന്റെ ലഭ്യത ഉറപ്പാക്കാന്‍ നാം തെരഞ്ഞെടുക്കുന്ന പേരയ്ക്കയും പ്രധാനമാണ്. നല്ലതുപോലെ പഴുത്ത പേരയ്ക്കയില്‍ വൈറ്റമിന്‍ സിയുടെ അളവ് കുറയും. മറിച്ച് ഇടത്തരം പഴുപ്പായ പേരയ്ക്കയിലാണ് ഇതിന്റെ ലഭ്യത കൂടുതല്‍. അതായത് നല്ലതുപോലെ പഴുത്തതിനേക്കാള്‍ ഇടത്തരം പഴുപ്പുള്ള പേരയ്ക്ക കഴിയ്ക്കുന്നതാണ് ഗുണകരമെന്നര്‍ത്ഥം.

​ഗർഭിണികൾക്ക് കയ്യിൽ വേണം ഇക്കാര്യങ്ങൾ

ഗർഭിണികൾക്ക് കയ്യിൽ വേണം ഇക്കാര്യങ്ങൾ

​ചെറുപ്പം നല്‍കാന്‍ ​

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ വൈറ്റമിന്‍ സി സമ്പുഷ്ടമായ പേരയ്ക്ക ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി തന്നെയാണ് ഗുണം നല്‍കുന്നത്. ഇതിനാല്‍ ഇടത്തരം പഴുപ്പുള്ളതു തന്നെയാണ് ചര്‍മാരോഗ്യത്തിനും ഗുണകരമായത്. ചര്‍മത്തിന് തിളക്കവും ഇറുക്കവും നല്‍കാനും ചുളിവുകള്‍ അകറ്റാനുമെല്ലാം ഇതേറെ ഗുണകരമാണ്. ഇതിലെ വൈറ്റമിന്‍ എയും ചര്‍മത്തിന് ഗുണകരമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും വൈറ്റമിന്‍ എ നല്ലതാണ്.

​ബിപി നിയന്ത്രണത്തിന് ​

ബിപി നിയന്ത്രണത്തിന് ഗുണകരമാണിത്. ഇതിലെ പൊട്ടാസ്യം വാഴപ്പഴത്തിനേക്കാള്‍ കൂടുതലാണ്. ഇതാണ് ഗുണകരമാകുന്നത്. ബിപി കുറയ്ക്കാന്‍ പൊട്ടാസ്യം അത്യാവശ്യമാണ്. മഗ്നീഷ്യം അടങ്ങിയ പേരയ്ക്ക ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. വൈറ്റമിന്‍ സി സമ്പുഷ്ടമായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ ഗുണകരമാണ്. പേരയ്ക്കാക്കുരു അയൊഡിന്‍ സമ്പുഷ്ടം കൂടിയാണ്.

​പ്രമേഹ നിയന്ത്രണത്തിന്​

പല പഴങ്ങളും മധുരക്കൂടുതല്‍ കൊണ്ട് പ്രമേഹരോഗികള്‍ക്ക് വര്‍ജ്യമാണെങ്കിലും പേരയ്ക്ക പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇടത്തരം പഴുപ്പുള്ള പേരയ്ക്ക. പേരയ്ക്കയിൽ ഗ്ലൈസെമിക് സൂചിക കുറവാനുള്ളത്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നു. മാത്രമല്ല, ഉയർന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നുണ്ടെന്നതും ഉറപ്പാക്കുന്നു.

സരിത പിവി നെ കുറിച്ച്

സരിത പിവി കൺസൾട്ടൻറ് കണ്ടൻറ് റൈറ്റർ

ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version