രാജ്യത്തിൻ്റെ പേര് മാറുമോ? ഇന്ത്യ വെട്ടി ഭാരത് എന്നാക്കാൻ നീക്കം, സൂചന നൽകി രാഷ്ട്രപതിയുടെ ക്ഷണക്കത്ത്

രാജ്യത്തിൻ്റെ-പേര്-മാറുമോ?-ഇന്ത്യ-വെട്ടി-ഭാരത്-എന്നാക്കാൻ-നീക്കം,-സൂചന-നൽകി-രാഷ്ട്രപതിയുടെ-ക്ഷണക്കത്ത്

രാജ്യത്തിൻ്റെ പേര് മാറുമോ? ഇന്ത്യ വെട്ടി ഭാരത് എന്നാക്കാൻ നീക്കം, സൂചന നൽകി രാഷ്ട്രപതിയുടെ ക്ഷണക്കത്ത്

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 5 Sep 2023, 4:04 pm

രാജ്യത്തിൻ്റെ ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം

President Of Bharat
Photo: PTI

ഹൈലൈറ്റ്:

  • ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കാൻ കേന്ദ്ര സർക്കാർ നീക്കം.
  • പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന് അഭ്യൂഹം.
  • പേരുമാറ്റത്തെ പിന്തുണച്ച് ബിജെപി നേതാക്കൾ.
ന്യൂഡൽഹി: രാജ്യത്തിൻ്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന പേര് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാനാണ് ആലോചനയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തടസമില്ലാത്ത വൈദ്യുതി അടിസ്ഥാന അവകാശം; ലോഡ് ഷെഡിങ്ങെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹത
പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിൻ്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം. ഔദ്യോഗിക പ്രമേയത്തിലൂടെ രാജ്യത്തിൻ്റെ പേരുമാറ്റം എളുപ്പത്തിൽ സാധ്യമാക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. പേരുമാറ്റം സാധ്യമാകണമെങ്കിൽ ഭരണഘടന ഭേദഗതി ആവശ്യമാണ്. ഭരണഘടനയുടെ ഒന്നാം ആർട്ടിക്കിളാണ് രാജ്യത്തിൻ്റെ പേരിനെക്കുറിച്ച് പരാമർശിക്കുന്നത്.

Road Accident: തൃശ്ശൂരിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ജോയ് മാത്യുവിന് പരിക്കേറ്റു

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർക്ക് രാഷ്ട്രപതി നൽകിയ ഔദ്യോഗിക ക്ഷണക്കത്തിൽ പ്രസിഡൻ്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡൻ്റ് ഓഫ് ഭാരത് എന്നാണ് എഴുതിയിരിക്കുന്നത്. ഇതാണ് രാജ്യത്തിൻ്റെ പേരുമാറ്റാൻ നരേന്ദ്ര മോദി സർക്കാർ ശ്രമം നടത്തുന്നതായുള്ള വാർത്ത പുറത്തുവരാൻ കാരണം.

സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന അത്താഴവിരുന്നിലേക്ക് ജി20 നേതാക്കന്മാരെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ കത്തിലാണ് ഇപ്രകാരം എഴുതിയിരിക്കുന്നത്. ‘ഇന്ത്യൻ പ്രസിഡന്റ്’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരിലാണ് രാഷ്ട്രപതി കത്ത് എഴുതിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.

ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിചു. രാജ്യത്തിൻ്റെ ഔദ്യോഗിക പരിപാടിക്ക് ഇന്ത്യ എന്ന പേര് മാറ്റുന്നത് ആദ്യമായിട്ടാണ്. വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റിലും ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിച്ചിട്ടുണ്ട്

പോലീസ് എഫ്ഐആർ പകർപ്പ് വീട്ടിലിരുന്ന് ഡൗൺലോഡ് ചെയ്യാം, എങ്ങനെ? ഒറ്റ ക്ലിക്കിൽ വിവരമറിയിക്കാനും സൗകര്യം
ബിജെപി നേതാക്കളും നേതൃത്വവും രാജ്യത്തിൻ്റെ പേര് ഭാരതം എന്നാക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ‘ഇന്ത്യ’ എന്ന പേരിൽ വിശാല സഖ്യം രൂപീകരിച്ചതാണ് ഇതിന് പ്രധാന കാരണം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രാജ്യത്തിന്റെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യുന്നതിനെ പിന്തുണച്ച് രംഗത്തെത്തി.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version