റോഡ് പദ്ധതികള്‍ വൈകുന്നതിൽ ഇടപെട്ട് നിതിന്‍ ഗഡ്കരി; അതിവേഗം പരിഹാരമുണ്ടാക്കണമെന്ന് നിർദ്ദേശം

റോഡ്-പദ്ധതികള്‍-വൈകുന്നതിൽ-ഇടപെട്ട്-നിതിന്‍-ഗഡ്കരി;-അതിവേഗം-പരിഹാരമുണ്ടാക്കണമെന്ന്-നിർദ്ദേശം

റോഡ് പദ്ധതികള്‍ വൈകുന്നതിൽ ഇടപെട്ട് നിതിന്‍ ഗഡ്കരി; അതിവേഗം പരിഹാരമുണ്ടാക്കണമെന്ന് നിർദ്ദേശം

Authored by പ്രണവ് മേലേതിൽ | Samayam Malayalam | Updated: 5 Sep 2023, 6:18 pm

ദേശീയപാതാ പദ്ധതികളിലെ വൈകൽ പ്രശ്നത്തിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇടപെടുന്നു. പദ്ധതി നടത്തിപ്പ് വൈകുന്നത് അതിവേഗം പരിഹരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

delays in road projects
പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരോട് നടപടിയാവശ്യപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ദേശീയപാതാ അതോരിറ്റി, ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളോട് 30 ബില്യൺ രൂപയുടെ ഭാവിപദ്ധതികൾക്ക് അടിയന്തിരമായി ഒരു റോഡുമാപ്പ് തയ്യാറാക്കണമെന്നും അതനുസരിച്ച് അതിവേഗം കാര്യങ്ങൾ നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതികൾ നേരിടുന്ന തടസ്സങ്ങൾ എത്രയുംവേഗം നീക്കാനുള്ള നടപടികളാണ് വേണ്ടത്. ഇതിൽ വീഴ്ച വരുത്തുന്നത് അനന്തരനടപടികളെ ക്ഷണിച്ചുവരുത്തലാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രാലയത്തിനു കീഴിലുള്ള റീജ്യണൽ ഓഫീസർമാരുടെ പ്രകടനം വിലയിരുത്തുന്ന നടപടി കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് മന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നത്. മന്ത്രാലയത്തിനു കീഴിലുള്ള ഏജൻസികളായ ദേശീയപാതാ അതോരിറ്റിയും (NHAI) ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് അതോരിറ്റിയും (NHIDCL) നടപ്പാക്കിയ പദ്ധതികളുടെ റിവ്യൂ ആണ് നടന്നത്.

Read: 6,000 കോടി ചെലവിൽ 85 പുതിയ റേക്കുകൾ; അത്യാധുനിക ഡിസൈൻ: പുതുക്കപ്പെടുന്ന കൊൽക്കത്ത മെട്രോ

ബിഒടി, എച്ച്എഎം എന്നീ മാതൃകകളിൽ നടപ്പാക്കിവരുന്ന പദ്ധതികളുടെയെല്ലാം വേഗത വർദ്ധിപ്പിക്കാനാണ് നിർദ്ദേശം. നിർമ്മാണം പൂർത്തിയാക്കി സർക്കാരിന് കൈമാറുന്നതാണ് ബിഒടി (Build Operate and Transfer) മാതൃക. എച്ച്എഎം അഥവാ ഹൈബ്രിഡ് ആന്വിറ്റി മോഡഡലിൽ (Hybrid Annuity Model) ആദ്യം നാൽപ്പത് ശതമാനം പദ്ധതിത്തുക സർക്കാർ നൽകുകയും, പദ്ധതി നിർമ്മാണം ഏറ്റെടുത്തവർ ബാക്കി അറുപത് ശതമാനം വഹിക്കുകയും ചെയ്യുന്നു. ഈ രണ്ടുതരം മോഡലുകളിലും പദ്ധതിനടത്തിപ്പ് വൈകുന്നത് സംബന്ധിച്ച് മന്ത്രാലയത്തിൽ ആശങ്കയുണ്ട്. ദേശീയപാതാ നിർമ്മാണങ്ങൾ ഇഴയുന്നത് കഴിഞ്ഞദിവസങ്ങളിൽ വാർത്തായിരുന്നു.

പദ്ധതി നടത്തിപ്പുകളിലെ വീഴ്ചകൾ അതിവേഗം പരിഹരിച്ചില്ലെങ്കിൽ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ ഔദ്യോഗികമായ പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് മന്ത്രാലയം താക്കീത് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. പദ്ധതികൾ വൈകുമ്പോൾ അവ വലിയ വാർത്തയാകുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്യുന്നു.

സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ വൈകുമ്പോൾ അതത് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പ്രോജക്ടുകൾ ബിഒടിയിലേക്കോ പിപിയിലേക്കോ മാറ്റി പ്രശ്നപരിഹാരം കാണാമെങ്കിൽ ആ വഴിയും നോക്കണം.

പ്രണവ് മേലേതിൽ നെ കുറിച്ച്

പ്രണവ് മേലേതിൽ Digital Content Producer

പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version