സ്വകാര്യ ഭാഗത്തെ കറുപ്പാണോ പ്രശ്നം, മാറ്റാൻ പരിഹാര മാർഗങ്ങൾ വീട്ടിൽ തന്നെയുണ്ട്

സ്വകാര്യ-ഭാഗത്തെ-കറുപ്പാണോ-പ്രശ്നം,-മാറ്റാൻ-പരിഹാര-മാർഗങ്ങൾ-വീട്ടിൽ-തന്നെയുണ്ട്

സ്വകാര്യ ഭാഗത്തെ കറുപ്പാണോ പ്രശ്നം, മാറ്റാൻ പരിഹാര മാർഗങ്ങൾ വീട്ടിൽ തന്നെയുണ്ട്

Authored by റ്റീന മാത്യു | Samayam Malayalam | Updated: 5 Sep 2023, 9:15 pm

മിക്ക ചർമ്മ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ടെന്നതാണ് യാഥാർത്ഥ്യം. ഈ പ്രശ്നമകറ്റാൻ വീട്ടിൽ തന്നെ പരിഹാര മാർഗങ്ങളുണ്ട്. 

simple home remedies to avoid darkness from private part
സ്വകാര്യ ഭാഗത്തെ കറുപ്പാണോ പ്രശ്നം, മാറ്റാൻ പരിഹാര മാർഗങ്ങൾ വീട്ടിൽ തന്നെയുണ്ട്
ചർമ്മ സംരക്ഷണം എന്ന് പറയുന്നത് അത്ര നിസാര കാര്യമല്ലെന്ന് എല്ലാവർക്കുമറിയാം. സൗന്ദര്യ സംരക്ഷണത്തിന് ഇന്നത്തെ കാലത്ത് വളരെ വലിയ സ്ഥാനം തന്നെ എല്ലാവരുടെയും ജീവിതത്തിലുണ്ട്. പലപ്പോഴും ചെറിയ ചില നിറ വ്യത്യാസം പോലും പലരെയും അലട്ടാറുണ്ട്. ചർമ്മത്തിലെ കറുപ്പ് മാത്രമല്ല സ്വകാര്യ ഭാഗത്തെ കറുപ്പ് നിറവും പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. അമിതമായ വിയർപ്പ്, ഇറുകിയ വസ്ത്രങ്ങൾ, ഹോർമോൺ വ്യതിയാനം എന്നിവയെല്ലാം ഈ കറുപ്പിന് കാരണമാകാറുണ്ട്. അമിതമായ പ്രശ്നമുള്ളവർ ഒരു ഡോക്ടറുടെ സഹായത്തോടെ ഇത് ചികിത്സിക്കേണ്ടതാണ്. അല്ലാത്തപക്ഷം വീട്ടിൽ തന്നെ ചില പരിഹാര മാർഗങ്ങൾ കാണാം.

കറ്റാർവാഴ ജെൽ

ചർമ്മ പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് കറ്റാർവാഴ ജെൽ. എല്ലാ വീടുകളിലും സുലഭമായി കറ്റാർവാഴ ലഭിക്കാറുണ്ട്. ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. അതുകൊണ്ട് തന്നെ ഇത് ചർമ്മത്തിലും സ്വകാര്യ ഭാഗത്തുമൊക്കെ പുരട്ടാവുന്നതാണ്. ഇത് സ്വകാര്യ ഭാഗത്ത് പുരട്ടുന്നത് നിറ വ്യത്യാസവും അതുപോലെ ദുർഗന്ധവും മാറ്റാൻ ഏറെ നല്ലതാണ്. ജെൽ ഈ ഭാഗത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി വ്യത്തിയാക്കാം.

​പാദങ്ങൾ വരണ്ട് പൊട്ടാറുണ്ടോ? പരിഹാരം ഇവിടെയുണ്ട്

പാദങ്ങൾ വരണ്ട് പൊട്ടാറുണ്ടോ? പരിഹാരം ഇവിടെയുണ്ട്

ആര്യവേപ്പ്

ആൻ്റി ബാക്ടീരിയിൽ ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ആര്യവേപ്പ്. ചർമ്മ പ്രശ്നങ്ങൾക്കുള്ള എല്ലാ പരിഹാരവും ഇതിലുണ്ടെന്നതാണ് യാഥാർത്ഥ്യം. സ്വകാര്യ ഭാഗത്തെ ചൊറിച്ചിലും അതുപോലെ നിറവ്യത്യാസവും മാറ്റാൻ ഏറെ നല്ലതാണ് ആര്യവേപ്പില. സ്വകാര്യ ഭാഗത്ത് കറുപ്പ് അകറ്റാനും അതുപോലെ ദുർഗന്ധം മാറ്റാനും ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്.

മഞ്ഞൾ

ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം മഞ്ഞളിലുണ്ട്. നിറവ്യത്യാസം, കരിവാളിപ്പ്, മുഖക്കുരു എന്നിവയെല്ലാം ഇതിലൂടെ മാറ്റാൻ സാധിക്കും. വെളിച്ചെണ്ണയ്ക്കൊപ്പം അൽപ്പം മഞ്ഞൾ കലർത്തി ഈ ഭാഗത്ത് തേയ്ക്കുന്നത് നല്ല മാറ്റം നൽകും. സ്വകാര്യ ഭാഗത്തെ ചൊറിച്ചിലും അതുപോലെ ദുർഗന്ധവും മാറ്റാൻ ഇത് ഏറെ നല്ലതാണ്. കറുത്ത ഭാഗത്ത് നിറം നൽകാൻ മഞ്ഞൾ ഏറെ സഹായിക്കും.

കടലമാവ്

ചർമ്മത്തിലെ കരിവാളിപ്പും നിറവ്യത്യാസവും മാറ്റാൻ ഏറെ നല്ലതാണ് കടലമാവ്. ചർമ്മത്തിൽ മാത്രമല്ല, സ്വകാര്യ ഭാഗത്തെ കറുപ്പ് മാറ്റാനും കടലമാവ് ഏറെ നല്ലതാണ്. കടലമാവിൽ അൽപ്പം പാലും രണ്ട് തുള്ളി നാരങ്ങ നീരും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം സ്വകാര്യ ഭാഗത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കുക. പാൽ വെറുതെ പുരട്ടുന്നതും ചർമ്മത്തിന് നിറം നൽകാൻ ഏറെ സഹായിക്കും.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version