മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഗ്രീന്‍ ടീ ഫേസ്പായ്ക്ക്‌

മുഖത്തിന്-നിറം-വര്‍ദ്ധിപ്പിയ്ക്കാന്‍-ഗ്രീന്‍-ടീ-ഫേസ്പായ്ക്ക്‌
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനായി പല ക്രീമുകളും പല ചികിത്സാവഴികളും തേടുന്നവരാണ് പലരും. ഫെയര്‍നസ് ക്രീമുകള്‍ വിപണി കീഴടക്കിയതിന്റെ പ്രധാനപ്പെട്ട ഒരു കാരണം തന്നെ ഇതാണ്. പലരും ബ്ലീച്ചിംഗ് പോലുള്ള വഴികളാണ് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഇതിലെ ദോഷകരമായ കെമിക്കലുകള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നവയാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന പല നാടന്‍ വഴികളുണ്ട്. ഇതിലൊന്നാണ് ഗ്രീന്‍ ടീ പായ്ക്കുകള്‍.

​ഗ്രീന്‍ ടീ ​

​ഗ്രീന്‍ ടീ ​

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതു പോലെ തന്നെ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണകരമാണ്. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഇതിനാല്‍ തന്നെ ഇത് കുടിയ്ക്കുന്നത് മുഖത്ത് പുരട്ടുന്നതുമെല്ലാം തന്നെ കാര്യമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നുമാണ്. ഇതിലെ വൈറ്റമിനുകളും മറ്റു ചര്‍മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ഗുണകരവുമാണ്.

​കാപ്പിപ്പൊടി കൊണ്ട് ഒരു അണ്ടർ-ഐ മാസ്ക്​

കാപ്പിപ്പൊടി കൊണ്ട് ഒരു അണ്ടർ-ഐ മാസ്ക്

​മഞ്ഞള്‍​

മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേക ഗ്രീന്‍ ടീ പായ്ക്ക് നമുക്ക് തയ്യാറാക്കാം. ഇതിനായി വേണ്ടത് ഗ്രീന്‍ ടീ പൊടി, മഞ്ഞള്‍, തിളപ്പിയ്ക്കാത്ത പാല്‍, കടലമാവ്, പനിനീര് എന്നിവയാണ്. പണ്ടുമുതലേ, നമ്മുടെ പൂർവികർ ചർമ്മ സംരക്ഷണത്തിനായി മഞ്ഞൾ പുരട്ടാറുണ്ട്. ഇന്നും, നമ്മുടെ ചർമ്മത്തിന് മഞ്ഞൾ ഉപയോഗിക്കുന്നു. നിറം വര്‍ദ്ധിപ്പിയ്ക്കാനും മുഖക്കുരുവിനുമെല്ലാം ഇതേറെ ഗുണകരമാണ്.

​കടലമാവ്​

കടലമാവിൽ വിറ്റാമിനുകൾ, പ്രോട്ടീനുകൾ, മിനറലുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നൽകുന്ന ഗുണങ്ങൾ ചർമത്തെ തിളക്കമുള്ളതാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം കടലമാവ് ചർമ്മത്തിൽ പതിവായി ഉപയോഗിച്ചാൽ മതി. ഇത് പല തരത്തിലുള്ള ചേരുവകളോടൊപ്പം ചേർത്ത് ചർമ്മത്തിൽ പ്രയോഗിക്കാം. കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കും.​

​ പാല്‍​

പാലും പനിനീരുമെല്ലാം സ്വഭാവിക സൗന്ദര്യ ചേരുവകളാണ്. തിളപ്പിയ്ക്കാത്ത പാല്‍ ഏറെ ഗുണം നല്‍കുന്നു. ഇത് നല്ലൊന്നാന്തരം ക്ലെന്‍സര്‍ കൂടിയാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും നിറം നല്‍കാനുമെല്ലാം ഇതേറെ ഗുണകരമാണ്. ഇതുപോലെ തന്നെ പനിനീരും ചര്‍മസംരക്ഷണത്തിന് ഉത്തമമാണ്. ചര്‍മത്തിന് തിളക്കവും ഈര്‍പ്പവും മിനുസവും നല്‍കുന്ന ഒന്നാണ് പനിനീര് അഥവാ റോസ് വാട്ടര്‍.

​ഈ പായ്ക്കുണ്ടാക്കാന്‍​

ഈ പായ്ക്കുണ്ടാക്കാന്‍ ഗ്രീന്‍ ടീ പൊടി എടുക്കാം. ഇതിലേയ്ക്ക് അല്‍പം കടലമാവും അല്‍പം മഞ്ഞളും കലര്‍ത്തി ഇളക്കുക. പിന്നീട് പാല്‍, പനിനീര് എന്നിവ ആവശ്യത്തിന് ചേര്‍ത്ത് മിശ്രിതമാക്കാം. ഇത് മുഖം കഴുകി വൃത്തിയാക്കി തുടച്ച ശേഷം മുഖത്തിടാം. 20 മിനിറ്റിന് ശേഷം ഇത് കഴുകാം. ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസമെങ്കിലും ഇത് അല്‍പനാള്‍ അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും.

സരിത പിവി നെ കുറിച്ച്

സരിത പിവി കൺസൾട്ടൻറ് കണ്ടൻറ് റൈറ്റർ

ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.Read More

Exit mobile version