വീണ്ടും കിംവദന്തി; എന്നാൽ, ആ‍ർക്കാണ് ‘ഭാരത്’ എന്ന പേരിനോട് ഇത്ര അലർജി: കേന്ദ്രമന്ത്രി‌

വീണ്ടും-കിംവദന്തി;-എന്നാൽ,-ആ‍ർക്കാണ്-‘ഭാരത്’-എന്ന-പേരിനോട്-ഇത്ര-അലർജി:-കേന്ദ്രമന്ത്രി‌
ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കി മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത് വെറും കിംവദന്തി മാത്രമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. എന്നാൽ, ഭാരത് എന്ന പേരിനോടുള്ള അവരുടെ സമീപനം ഇപ്പോൾ വ്യക്തമായതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Also Read : ‘പ്രചരിക്കുന്നത് 100 ശതമാനവും തെറ്റ്’; ദിവ്യ സ്പന്ദനയുടെ മരണവാർത്ത തള്ളി കോൺഗ്രസും

സെപ്തംബർ 6 ചൊവ്വാഴ്ച, രാഷ്ട്രപതി മുർമു ജി 20 അത്താഴ വിരുന്നിന് അതിഥികൾക്കുള്ള ക്ഷണക്കത്തിൽ ഇന്ത്യയുടെ രാഷ്ട്രപതിക്ക് എന്നതിന് പകരം ഭാരതത്തിന്റെ രാഷ്ട്രപതി എന്നാണ് നൽകിയത്. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ഠാക്കൂർ ഇക്കാര്യം പറഞ്ഞത്.

Cat Missing: കാണാതായ പൂച്ചയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് എറണാകുളം സ്വദേശിനിയായ വീട്ടമ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ യാത്ര സംബന്ധിച്ചുള്ള വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നാക്കിയതോടെ വീണ്ടും ചർച്ചകൾ സജ്ജീവമായി. കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. തങ്ങളുടെ മുന്നണിക്ക് ഇന്ത്യ എന്ന് പേരിട്ടതോടെ വിറളി പിടിച്ചാണ് രാജ്യത്തിന്റെ പേരിൽ നിന്നും ഇന്ത്യയെ ഒഴിവാക്കാനുള്ള നീക്കമെന്ന് പ്രകതിപക്ഷ പാർട്ടികൾ പറഞ്ഞു.

ആരോപണങ്ങൾ ഉയർന്നതോടെയാണ് മറുപടിയുമായി കേന്ദ്ര മന്ത്രി രംഗത്തുവന്നത്.

“ഞാൻ ഭാരത് സർക്കാരിന്റെ മന്ത്രിയാണ്. പല വാർത്താ ചാനലുകളിലും അവരുടെ പേരിൽ ഭാരത് ഉണ്ട്. ഭാരത് എന്ന പേരിനോട് ആർക്കാണ് അലർജി? ആരാണ് ഭാരത് എന്ന പേരിനെ എതിർക്കുന്നത്? ഇപ്പോൾ ഭാരത് എന്ന പരാമർശത്തിൽ നിങ്ങൾക്കു വേദന അനുഭവപ്പെട്ടു തുടങ്ങിയോ? ഇക്കൂട്ടർ തന്നെയാണു രാഷ്ട്രീയ പാർട്ടിയെ രാജ്യത്തെക്കാൾ വലുതായി കാണുന്നത്. വിദേശ മണ്ണിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ഇവർ ശ്രമിച്ചു.

നിങ്ങൾ എന്തിനാണ് പേരിന് മാത്രം പ്രാധാന്യം നൽകുന്നത്. ഞങ്ങൾ രാജ്യത്തിന് ആദരവ് നേടിക്കൊടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾ ഇതിനെ ഹിന്ദുസ്ഥാൻ, ഭാരത് അല്ലെങ്കിൽ ഇന്ത്യ എന്ന് വിളിച്ചോളൂ. ചിലർ പ്രസ്താവനകളിൽ മാത്രം ഏർപ്പെട്ടിരിക്കുന്നു. എന്തിനാണ് ഭാരതത്തെ എതിർക്കുന്നത്. എന്തിനാണ് ഈ ഭാരത് വിരുദ്ധ മാനസികാവസ്ഥ എന്നും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ചോദിച്ചു.

Also Read : ന്യൂനമർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

നേരത്തെ കേന്ദ്ര സർക്കാർ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന തരത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രചരണം നടത്തുകയും കേന്ദ്രത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലും അനുരാഗ് ഠാക്കൂർ വ്യക്തത വരുത്തി രംഗത്തുവന്നിരുന്നു.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version