ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല, സുഹൃത്തുക്കൾ വഴി അന്വേഷണം; ബഹ്റെെനിൽ ഫ്‌ളാറ്റിനകത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഫോണിൽ-വിളിച്ചിട്ട്-കിട്ടിയില്ല,-സുഹൃത്തുക്കൾ-വഴി-അന്വേഷണം;-ബഹ്റെെനിൽ-ഫ്‌ളാറ്റിനകത്ത്-മലയാളിയെ-മരിച്ച-നിലയിൽ-കണ്ടെത്തി

ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല, സുഹൃത്തുക്കൾ വഴി അന്വേഷണം; ബഹ്റെെനിൽ ഫ്‌ളാറ്റിനകത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

JAYAN
ജയൻ

ഹൈലൈറ്റ്:

  • സ്പോൺസർ പോലീസിൽ പരാതി നൽകി
  • ചെറുകിട പലചരക്ക് കച്ചവടം ആണ് ഇദ്ദേഹം ബഹ്റെെനിൽ നടത്തിയിരുന്നത്
  • ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണുള്ളത്
ബഹ്റെെൻ: ചെറുകിട പലചരക്ക് കച്ചവടം നടത്തിയിരുന്ന മലയാളി യുവാവിനെ ബഹ്റെെനിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 46 വയസായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ട്.

ഞായറാഴ്ച മുതൽ ജയനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. തുടർന്ന് ബന്ധുക്കൾ ബഹ്റെെനിലുള്ള സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു. ഇവർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടയുടെ ഷട്ടർ തുറന്ന നിലയിൽ ആയിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടയിൽ മുഴുവനായും പരിശോധനനടത്തി. തുടർന്ന് സ്പോൺസറെ വിവരം അറിയിച്ചു. സ്പോൺസർ ആണ് പോലീസിൽ പരാതി നൽകി. പിന്നീടാണ് ഇദ്ദേഹം മുൻപ് കുടുംബസമേതം താമസിച്ചിരുന്ന ഫ്‌ളാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Cat Missing: കാണാതായ പൂച്ചയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് എറണാകുളം സ്വദേശിനിയായ വീട്ടമ്മ

Also Read: പരിധിയിൽ കവിഞ്ഞ പണ ഇടപാട്; ഇഖാമ പുതുക്കാനായി ശ്രമിച്ച മലയാളിയുടെ അപേക്ഷ നിരസിച്ച് ജവാസത്ത്

സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണുള്ളത്. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈനും സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ട് കൊണ്ടുപോകാനുള്ള ശ്രമങ്ഹൾ നടത്തുന്നുണ്ട്. ഇതിന് വേണ്ടിയുള്ള നിയമ നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

Read Latest Gulf News and Malayalam News

സുമയ്യ തെസ്നി കെപി നെ കുറിച്ച്

സുമയ്യ തെസ്നി കെപി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version