എന്താണ് പ്ലേറ്റ്‌ലെറ്റ്‌സ്, ഇത് കുറഞ്ഞുപോകുന്നതിന് പുറകില്‍…

എന്താണ്-പ്ലേറ്റ്‌ലെറ്റ്‌സ്,-ഇത്-കുറഞ്ഞുപോകുന്നതിന്-പുറകില്‍…
നമ്മുടെ രക്തത്തില്‍ പ്രധാനമായും 3 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ വൈറ്റ്ബ്ലഡ് സെല്‍സ്, രക്താണു അഥവാ റെഡ് ബ്ലഡ് സെല്‍സ്, പ്ലേററ്‌ലെറ്റ്‌സ് എന്നിവയാണ് ഇവ. ഇതില്‍ വലിപ്പം കുറഞ്ഞവയാണ് പ്ലേറ്റ്‌ലെറ്റുകള്‍. ഇവ കോശങ്ങളാണെന്നര്‍ത്ഥം. രക്തത്തില്‍ ഇവ ഒഴുകി നടക്കുന്നത് ആല്‍ബുമിനുകളിലാണ്. സാധാരണ ഗതിയില്‍ ഇവ ശരീരത്തില്‍ കാര്യമായ പ്രവര്‍ത്തിയ്ക്കുന്നില്ല. മൈക്രോസ്‌കോപിലൂടെ നോക്കിയാല്‍ ഇവ പ്ലേറ്റുകള്‍ കമഴ്ത്തി വച്ച രൂപത്തില്‍ കാണുകയും ചെയ്യാം.
നമ്മുടെ ശരീരത്തില്‍ കോടാനുകോടി പ്ലേറ്റ്‌ലെറ്റുകളുണ്ട്. ഒരു മൈക്രോ ലിറ്റര്‍ രക്തത്തില്‍ ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം വരെ പ്ലേറ്റ്‌ലെറ്റുകളുണ്ട്. ഇവ മജ്ജയിലാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. 8-10 ദിവസം വരെ ആയുസുള്ള ഇവ നശിയ്ക്കുമ്പോള്‍ പുതിയവ ഉല്‍പാദിപ്പിച്ചു കൊണ്ടിരിയ്ക്കും.

​കിഡ്‌നി പ്രശ്‌നം​

​കിഡ്‌നി പ്രശ്‌നം​

ബ്ലീഡിംഗ് പോലുളള സാഹര്യങ്ങളെങ്കില്‍ ആ ഭാഗത്തേയ്ക്ക് ഈ കോശങ്ങള്‍ എത്തി രക്തം പോകുന്നത് തടയുന്നു. നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ ഇവ സഹായിക്കുന്നു. രക്തക്കുഴലുകളിലെ റിപ്പയറിംഗ് ഇവയുടെ കടമയാണ്. സാധാരണ നമ്മുടെ ശരീരത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയാറില്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ കുറയുന്നു.

ഉദാഹരണത്തിന് ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകുമ്പോള്‍, ഡെങ്കു പോലുള്ള പനികളുണ്ടാകുമ്പോള്‍ ഇവ കുറയാം. ഇതല്ലാതെ ചില ഗുരുതര രോഗങ്ങള്‍, അതായത് ചിലതരം ക്യാന്‍സറുകള്‍, ലിവര്‍, കിഡ്‌നി പ്രശ്‌നം എന്നിവയുളള സമയത്തെല്ലാം ഇവ കുറയാം.

​കുട്ടികളിലെ തലകറക്കം

കുട്ടികളിലെ തലകറക്കം മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ പോകരുത്

​പ്രത്യേക കാരണമില്ലാതെ​

ഇതല്ലാതെ തന്നെ പെട്ടെന്നു കുറയുന്നു. ഇത് ഐടിപി എന്ന് പറയുന്നു. ഇഡിയോപ്പതിക് ത്രോംബോസൈറ്റിക് പര്‍പ്യൂറ എന്നാണ് ഇത് മുന്‍പ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഇത് ഇമ്യൂണ്‍ ത്രോംബോസൈറ്റോപീനിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് പ്രത്യേക കാരണമില്ലാതെ വരുന്നു. ശരീരത്തിന് ക്ഷീണം തോന്നുമ്പോള്‍ രക്തം പരിശോധിയ്ക്കുമ്പോള്‍ പ്ലേറ്റ്‌ലെറ്റുകള്‍ കുറവായി കാണാം.

ഇത് ഐടിപി എന്ന രോഗാവസ്ഥയാകാം. ചില കടുത്ത രോഗങ്ങള്‍ക്ക് ശേഷം ഐടിപി ഉണ്ടാകാം. ചിക്കന്‍ പോക്‌സ്, എച്ച്‌ഐവി പോലുള്ള ചില രോഗങ്ങള്‍ക്ക് ശേഷം ഇതുണ്ടാകാം. രക്തത്തിലെ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍, ആമാശത്തിലെ രോഗമുണ്ടാക്കുന്ന ബാക്ടീരിയകള്‍, ചില തരം മരുന്നുകള്‍ എന്നിവയെല്ലാം ഇതിന് കാരണമായി വരാം. ഇതിന് കാര്യമായ ലക്ഷണം കാണിയ്ക്കുന്നില്ല.

​പ്ലേറ്റ്‌ലെറ്റ് വല്ലാതെ കുറഞ്ഞാല്‍ ​

ചിലര്‍ക്ക് പ്ലേറ്റ്‌ലെറ്റ് വല്ലാതെ കുറഞ്ഞാല്‍ വല്ലാത്ത ക്ഷീണം മാത്രം തോന്നു. ചിലര്‍ക്ക് ബ്ലീഡിംഗുണ്ടാകാം. മോണയില്‍ നിന്നും മറ്റും രക്തസ്രാവമുണ്ടാകാം.

മൂത്രത്തിലും മലത്തിലും രക്തമുണ്ടാകാം. തലച്ചോറിലേയ്ക്ക് രക്തമെത്താന്‍ ബുദ്ധിമുട്ടുണ്ടാകാം, തലചുറ്റലുണ്ടാകാം. 10000ല്‍ കുറവായിപ്പോയാല്‍ ഇത് കൃത്രിമമായി നല്‍കേണ്ട സാഹചര്യമുണ്ടാകാം. ഇതല്ലാതെ 50000ല്‍ കുറവു പോയാല്‍ നമുക്ക് ഇത് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

​ പപ്പായ ഇലയുടെ ജ്യൂസ്​

പലര്‍ക്കും അറിയാവുന്നത് പോലെ പപ്പായ ഇലയുടെ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വെള്ളം ചേര്‍ത്ത് അടിച്ച് ഊറ്റിക്കഴിയ്ക്കാം. ഇത് പഠനറിപ്പോര്‍ട്ട് തന്നെയാണ്. രക്തകോശങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ കറ്റാര്‍ വാഴ കഴിയ്ക്കുന്നത് നല്ലതാണ്. ഇതും പോംഗ്രനേറ്റും കലര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്. പോംഗ്രനേറ്റ് എടുത്ത് ഇതില്‍ പോംഗ്രനേറ്റ് ചേര്‍ത്ത് അടിച്ച് കഴിയ്ക്കാം. വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ നല്ലതാണ്. ബീറ്റ്‌റൂട്ട്, മത്തങ്ങ, ക്യാരറ്റ്, ഇലക്കറികള്‍ എന്നിവ കഴിയ്ക്കാം. ഇതെല്ലാം ഗുണം നല്‍കുന്നവയാണ്.

സരിത പിവി നെ കുറിച്ച്

സരിത പിവി കൺസൾട്ടൻറ് കണ്ടൻറ് റൈറ്റർ

ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.Read More

Exit mobile version