Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 7 Sep 2023, 6:52 am
സംസ്ഥാന ലോട്ടറി വകുപ്പ് എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്

ഹൈലൈറ്റ്:
- കാരുണ്യ പ്ലസ് KN 486 ലോട്ടറി ഫലം ഇന്നറിയാം.
- 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
- ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് നറുക്കെടുപ്പ്.
സമാശ്വാസ സമ്മാനമായി ലഭിക്കുന്ന 8000 രൂപയ്ക്ക് പുറമെ, 5,000, 1,000, 500, 100 എന്നിങ്ങനെയാണ് കാരുണ്യ പ്ലസിലൂടെ ഭാഗ്യക്കുറി വകുപ്പ് നൽകുന്ന സമ്മാനങ്ങൾ. എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റ് വില.
Vagamon Tourist Spot: വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ചില്ലുപാലവും വിനോദ പാര്‍ക്കും ആസ്വദിക്കാം
ലോട്ടറി വകുപ്പിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നറുക്കെടുപ്പ് തത്സമയം കാണാൻ സാധിക്കും. ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. സമയം മലയാളം വെബ്സൈറ്റിലും ലോട്ടറി ഫലം പ്രസിദ്ധീകരിക്കും.
നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഏൽപ്പിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറേണ്ടതുണ്ടെന്നത് ഭാഗ്യശാലികളെ സംബന്ധിച്ച് നിർണായകമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക