ജോലിചെയ്തിരുന്ന വീട്ടിലെ സ്‌പോണ്‍സറുടെ മകനാണ് വേലക്കാരിയെ പീഡിപ്പപീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതിയെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ വിമാന കമ്പനി അധികൃതര്‍ വിഷയം എംബസിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
Trivandrum Airport Increases Flight Numbers: പ്രവാസികൾക്ക് ആശ്വാസമാകാൻ പുതിയ സർവീസുകളൊരുക്കി തിരുവനന്തപുരം
മകനില്‍ നിന്ന് വേലക്കാരി ഗര്‍ഭംധരിച്ചെന്ന വിവരമറിഞ്ഞ സ്‌പോണ്‍സര്‍ സംഭവം പുറത്തറിയിക്കരുതെന്ന് വേലക്കാരിയെ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്നു. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെയാണ് വേലക്കാരിയെ സ്വദേശത്തേക്ക് വിമാനം കയറ്റിവിടാന്‍ സ്‌പോണ്‍സര്‍ നീക്കംനടത്തിയത്.
കുവൈറ്റിലെ വിമാനത്താവളത്തിലെത്തിച്ച വേലക്കാരിയുടെ ആരോഗ്യനില വഷളായിരുന്നു. ഇതോടെ യുവതിയെ വിമാനത്തില്‍ കയറ്റാന്‍ വിമാന കമ്പനിയധികൃതര്‍ വിസമ്മതിച്ചു. കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയെ വിവരമറിയിക്കുകയും ചെയ്തു. ശ്രീലങ്കന്‍ എംബസി കുവൈറ്റ് കോടതിയില്‍ നല്‍കിയ കേസില്‍ ദീര്‍ഘനാളത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധിപ്രസ്താവിച്ചത്.
സ്വീകരണം നല്‍കി
ജിദ്ദ: കുടുംബസമ്മേതം പരിശുദ്ധ ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം കാവന്നൂര്‍ പഞ്ചയാത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്ടറി പിപി ഹംസ മാസ്റ്റര്‍ക്ക് കാവനൂര്‍ പഞ്ചായത്ത് കെഎംസിസി ജിദ്ദ കമ്മറ്റി സ്വീകരണം നല്‍കി. ഷറഫിയ കെഎംസിസി ഓഫീസില്‍ നടന്ന പരിപാടി മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം കെഎംസിസി പ്രസിഡന്റ് എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. കാവനൂര്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചയാത്ത് കെഎംസിസി സെക്രട്ടറി കെവി സലാം സ്വാഗത പ്രഭാഷണം നടത്തി.
ഫാസിസം സമസ്ത മേഖലയിലും പടരുകയാണെന്നും അതിനെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കണമെന്നും ഹംസ മാസ്റ്റര്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. മക്കള്‍ക്ക് നല്ല വിദ്യാഭ്യസം നല്‍കുന്നതോടൊപ്പം രാഷ്ട്രീയബോധം പകര്‍ന്നുനല്‍കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹംസ മാസ്റ്റര്‍ക്ക് മൊയ്ദീന്‍ കുട്ടി മെമെന്റോ നല്‍കി. അലി പത്തനാപുരം, കെസി നാസര്‍, ഷിഹാബ്, ഇര്‍ഷാദ്, സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.