കുവൈറ്റ് വിടുന്നതിന് മുമ്പ് പ്രവാസികള്‍ തീര്‍ക്കേണ്ട സാമ്പത്തിക കുടിശ്ശിക അറിയാം. പണമടയ്ക്കാനുള്ള മാര്‍ഗങ്ങളും

കുവൈറ്റ്-വിടുന്നതിന്-മുമ്പ്-പ്രവാസികള്‍-തീര്‍ക്കേണ്ട-സാമ്പത്തിക-കുടിശ്ശിക-അറിയാം.-പണമടയ്ക്കാനുള്ള-മാര്‍ഗങ്ങളും

കുവൈറ്റ് വിടുന്നതിന് മുമ്പ് പ്രവാസികള്‍ തീര്‍ക്കേണ്ട സാമ്പത്തിക കുടിശ്ശിക അറിയാം. പണമടയ്ക്കാനുള്ള മാര്‍ഗങ്ങളും

| Updated: 7 Sep 2023, 11:42 am

പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ അവധിക്ക് നാട്ടില്‍ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന നിയമം പ്രാബല്യത്തിലായി. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന പ്രവാസികളില്‍ നിന്ന് ദശലക്ഷക്കണക്കിന് ദിനാര്‍ മൂല്യമുള്ള ബില്‍ കുടിശ്ശിക തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

kuwait interior
കുവൈറ്റ് സിറ്റി: പ്രവാസികളായി കുവൈറ്റില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ എക്‌സിറ്റ് വിസ അനുവദിക്കുകയുള്ളൂവെന്ന നിയമം കഴിഞ്ഞ ആഗസ്ത് 19 ശനിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. എക്‌സിറ്റ് വിസയ്ക്ക് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ കൂടി അടയ്ക്കണമെന്ന നിയമം സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച മുതലും പ്രാബല്യത്തിലായി.

ഫൈനല്‍ എക്‌സിറ്റില്‍ രാജ്യംവിടുന്നവര്‍ മാത്രമല്ല, അവധിക്കായി എക്‌സിറ്റ്-റീ എന്‍ട്രി വിസയില്‍ പോകുന്നവര്‍ക്കും നിയമം ബാധകമാണ്. വിദേശികളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക പൂര്‍ണമായും വസൂലാക്കുന്നതിനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം മുതല്‍ നടപടി ശക്തമാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണിത്. പ്രവാസികള്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ അവരുടെ പേരിലുള്ള എല്ലാ കുടിശ്ശികകളും തീര്‍പ്പാക്കേണ്ടതുണ്ട്.

Trivandrum Airport Increases Flight Numbers: പ്രവാസികൾക്ക് ആശ്വാസമാകാൻ പുതിയ സർവീസുകളൊരുക്കി തിരുവനന്തപുരം

പ്രവാസികളില്‍ നിന്നുള്ള കുടിശ്ശിക വീണ്ടെടുക്കല്‍ നടപടികള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ആരംഭിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന പ്രവാസികളില്‍ നിന്ന് ദശലക്ഷക്കണക്കിന് ദിനാര്‍ മൂല്യമുള്ള ബില്‍ കുടിശ്ശിക തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികള്‍ തീര്‍പ്പാക്കേണ്ട എല്ലാ സാമ്പത്തിക ബാധ്യതകളുടെയും സമഗ്രമായ ലിസ്റ്റ് ചുവടെ കാണാം.

യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ നിക്ഷേപ പദ്ധതി
ട്രാഫിക് നിയമലംഘനങ്ങളുടെ പേയ്‌മെന്റ്
ഓഗസ്റ്റില്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഏതെങ്കിലും കാരണവശാല്‍ പുറത്തേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വിദേശിയും അവരുടെ പേരില്‍ ഗതാഗത നിയമലഘനങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍പ്പാക്കിയിരിക്കണം. ഓഗസ്റ്റ് 19 മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്.

ട്രാഫിക് പിഴ ഒടുക്കാനുള്ള മാര്‍ഗങ്ങള്‍

  • ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി
  • കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നേരിട്ട്
  • ഗവര്‍ണറേറ്റുകളിലെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസുകള്‍ സന്ദര്‍ശിച്ച്
  • അതിര്‍ത്തി ചെക്‌പോസ്റ്റ്, തുറമുഖം എന്നിവിടങ്ങളിലെ ഓഫീസുകള്‍

യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും അറിയാം
മറ്റ് സാമ്പത്തിക കുടിശ്ശിക തീര്‍ക്കാനുള്ള മാര്‍ഗങ്ങള്‍

  • മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി
  • മന്ത്രാലയ ഓഫിസ് സന്ദര്‍ശിച്ച്
  • സഹേല്‍ ആപ്ലിക്കേഷന്‍ വഴി

വൈദ്യുതി, ജല ബില്ലുകള്‍ അടയ്ക്കല്‍

  • സഹേല്‍ ആപ്ലിക്കേഷന്‍ വഴി
  • മ്യൂ-പേ (MEW-PAY) ആപ്ലിക്കേഷന്‍
  • കുവൈറ്റ് എയര്‍പോര്‍ട്ട് നാലാം ടെര്‍മിനലിലെ കസ്റ്റമര്‍ സര്‍വീസ് ഡെസ്‌ക്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version