‘ഒഗ്രയെ കുത്തിയ കത്തി വാങ്ങിയത് ദിവസങ്ങൾക്ക് മുൻപ്’; വസ്ത്രം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് പ്രതി, തെളിവുകൾ കണ്ടെടുത്ത് പോലീസ്

‘ഒഗ്രയെ-കുത്തിയ-കത്തി-വാങ്ങിയത്-ദിവസങ്ങൾക്ക്-മുൻപ്’;-വസ്ത്രം-ഉപേക്ഷിച്ച്-വീട്ടിലേക്ക്-മടങ്ങിയെന്ന്-പ്രതി,-തെളിവുകൾ-കണ്ടെടുത്ത്-പോലീസ്

‘ഒഗ്രയെ കുത്തിയ കത്തി വാങ്ങിയത് ദിവസങ്ങൾക്ക് മുൻപ്’; വസ്ത്രം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് പ്രതി, തെളിവുകൾ കണ്ടെടുത്ത് പോലീസ്

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 7 Sep 2023, 4:57 pm

മുംബൈയിൽ എയർ ഹോസ്റ്റസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നിർണായക തെളിവുകൾ ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു

mumbai air hostess murder
രുപാൽ ഒഗ്ര

ഹൈലൈറ്റ്:

  • മുംബൈയിലെ എയർ ഹോസ്റ്റസിൻ്റെ കൊലപാതകം.
  • നിർണായക തെളിവുകൾ ലഭിച്ചു.
  • കത്തിയും വസ്ത്രങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ്.
മുംബൈ: എയർ ഹോസ്റ്റസ് രുപാൽ ഒഗ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പ്രതി വിക്രം അത്വാൾ ധരിച്ചിരുന്ന വസ്ത്രം, യുവതിയെ കുത്താൻ ഉപയോഗിച്ച കത്തി എന്നിവയാണ് ഒഗ്ര താമസിച്ചിരുന്ന ഹൗസിംഗ് സൊസൈറ്റിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് ബുധനാഴ്ച കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയായ ഒഗ്രേ എയർലൈൻ പരിശീലനത്തിനായി കഴിഞ്ഞ ഏപ്രിലിലാണ് മുംബൈയിൽ എത്തിയത്.

ബെംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു; ഒപ്പം താമസിച്ചിരുന്ന യുവതി അറസ്റ്റിൽ
കത്തിയും വസ്ത്രങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. കൊല നടത്തിയത് എങ്ങനെയാണെന്ന് വിശദീകരിച്ച പ്രതി ആയുധവും വസ്ത്രവും ഉപേക്ഷിച്ച സ്ഥലവും പോലീസിന് കാണിച്ചുനൽകി. കത്തിയും വസ്ത്രങ്ങളും ഹൗസിംഗ് സൊസൈറ്റിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ശേഷം വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി ആക്രമണത്തിന് മൂന്ന് ദിവസം മുൻപാണ് പ്രതി വാങ്ങിയത്.

പ്രഭാസ് ചിത്രത്തിലെ ഫോട്ടോസ് ചോര്‍ന്നു

സെപ്റ്റംബർ എട്ടുവരെ പ്രതി പോലീസ് കസ്റ്റഡിയിൽ തുടരും. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കുകയാണെന്നും നിരവധിയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നാലുദിവസം മുൻപാണ് അന്ധേരിയിലെ ഫ്ലാറ്റിൽ 23കാരിയായ എയർ ഹോസ്റ്റസ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഹൗസിംഗ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായ വിക്രം അത്വാളിനെ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക തെളിവുകൾ ലഭിച്ചത്.

യുവതിയുടെ മരണത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് രുപാൽ ഒഗ്രയുടെ മരണത്തിന് കാരണമായത്. അന്ധേരിയിലെ മറോൾ ഏരിയയിലെ എൻജി കോംപ്ലക്സിലെ ഫ്ലാറ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം. കണ്ടെത്തുമ്പോൾ കുളിമുറിയിൽ രക്തം വാർന്ന നിലയിലായിരുന്നു യുവതി.

അർധനഗ്നമായ നിലയിൽ ഓഗ്രേയുടെ മൃതദേഹം കുളിമുറിയിൽ; കുത്തേറ്റത് കഴുത്തിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് ശേഷം ഒഗ്രയുടെ മൃതദേഹം കുടുംബാംഗങ്ങൾ ഛത്തീസ്ഗഡിൽ എത്തിച്ച് സംസ്കാരം നടത്തി. ഒരു വർഷമായി റസിഡൻഷ്യൽ സൊസൈറ്റിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വിക്രം അത്വാളിന് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version