Also Read : ബൈഡനും സുനകും അടക്കമുള്ള ലോകനേതാക്കൾ നാളെ എത്തും; വിശദാശങ്ങൾ അറിയാം
ഡിഎംകെ നേതാക്കളായ ഉദയനിധി സ്റ്റാലിന് പിന്നാലെ തന്നെ മുൻ കേന്ദ്ര മന്ത്രികൂടിയായ എ രാജയുടെ ‘സനാതന ധർമ്മ’ത്തെക്കുറിച്ചുള്ള പരാമർശങ്ങളോട് യോജിക്കുന്നതായും പാർട്ടി ‘സർവധർമ്മ സംഭവ’ത്തിൽ (എല്ലാ മതങ്ങളോടും തുല്യ ബഹുമാനം) വിശ്വസിക്കുന്നുവെന്നും കോൺഗ്രസ് വ്യാഴാഴ്ച പറഞ്ഞു.
Nilambur House Theft: നിലമ്പൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ
ഇന്ത്യൻ സഖ്യത്തിലെ ഓരോ അംഗത്തിനും എല്ലാ വിശ്വാസങ്ങളോടും സമുദായങ്ങളോടും വലിയ ബഹുമാനമുണ്ടെന്നും പ്രതിപക്ഷ പാർട്ടി തറപ്പിച്ചു പറഞ്ഞു.
ഒരു പ്രത്യേക വിശ്വാസത്തെ മറ്റൊരു വിശ്വാസത്തേക്കാൾ താഴ്ന്നതായി ആർക്കും കണക്കാക്കാനാവില്ല. ഭരണഘടനയോ ഇത് അനുവദിക്കുന്നതോ ഇന്ത്യൻ നാഷണൽ കോൺഗ്രസോ ഈ അഭിപ്രായങ്ങളിലൊന്നും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സഖ്യകക്ഷിയായ ഡിഎംകെയുമായി വിഷയം ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും ഖേര പറഞ്ഞു. “ഞങ്ങളുടെ ഓരോ ഘടകകക്ഷികളും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം” എന്നാണ് അദ്ദേഹം അതിന് വിശദീകരണമായി പറഞ്ഞത്.
“ഇനി നിങ്ങൾക്ക് ആരുടെയെങ്കിലും പരാമർശങ്ങൾ വളച്ചൊടിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. പ്രധാനമന്ത്രിക്ക് അനുയോജ്യമാണെങ്കിൽ, അദ്ദേഹം ആ പരാമർശങ്ങൾ വളച്ചൊടിക്കട്ടെ, എന്നാൽ ഇന്ത്യ സഖ്യത്തിലെ ഓരോ അംഗത്തിനും എല്ലാ വിശ്വാസങ്ങളോടും സമുദായങ്ങളോടും മതങ്ങളോടും വലിയ ബഹുമാനമുണ്ട്,” അദ്ദേഹം ആവർത്തിച്ചു.
സനാതന ധർമത്തെ മലേറിയ, ഡെങ്കിപ്പനി, കൊറോണ വൈറസ് എന്നിവയോട് ഉപമിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധിയുടെ പ്രസ്താവന ഉണ്ടായത്. ഇതിന് ഉത്തരേന്ത്യയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അൽപ്പംകൂടി കടുത്ത വിമർശനമായ സനാതന ധർമം എച്ച്ഐവി, കുഷ്ഠം തുടങ്ങിയ രോഗങ്ങൾക്ക് സമാനമാണെന്നായിരുന്നു എ രാജയുടെ പരാമർശം.
Read Latest National News and Malayalam News