ത്രിപുരയിലും സിപിഎമ്മിന് തിരിച്ചടി; ഉത്തർപ്രദേശിൽ ബിജെപിക്കും പരാജയം

ത്രിപുരയിലും-സിപിഎമ്മിന്-തിരിച്ചടി;-ഉത്തർപ്രദേശിൽ-ബിജെപിക്കും-പരാജയം
ന്യൂഡൽഹി: പുതുപ്പള്ളിക്കൊപ്പം ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിന് തിരിച്ചടി. രാജ്യത്ത് ഇന്ന് ആറു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. ഇന്ത്യ എന്ന പ്രതിപക്ഷ മുന്നണി രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ തന്നെ സിപിഎം സ്ഥാനാർത്ഥിക്കായിരുന്നു കോൺഗ്രസിന്റെ പിന്തുണ ഉണ്ടായിരുന്നത്.

Also Read : പുതുപ്പള്ളിക്കോട്ട കാത്ത് ചാണ്ടി ഉമ്മൻ; 53 വർഷത്തിനുശേഷം പുതിയ എംഎൽഎ; ഭൂരിപക്ഷം 37,719

ത്രിപുരയിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ കൗശിക് ദേബ്നാഥും ബിജെപിയുടെ ബിന്ദു ദേബ്നാഥും തമ്മിലായിരുന്നു ഇവിടെ മത്സരം. 18,871 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ആദിവാസി വോട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണിത്.

KSRTC Nedumangad: ടിക്കറ്റിൻ്റെ ബാക്കി തുക നൽകിയില്ല വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍

മറ്റൊരു മണ്ഡലം ത്രിപുരയിലെ ബോക്സാനഗർ ആണ്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സിപിഎം സിറ്റിങ് സീറ്റാണ് ബിജെപി കൈക്കലാക്കിയത്. സിപിഎമ്മിന്റെ അന്തരിച്ച എംഎൽഎ ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനെ ബിജെപി സ്ഥാനാർഥി തഫജൽ ഹുസൈൻ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.

ഉത്തർപ്രദേശിലെ ഘോസി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായി. ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ച സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിങ്ങ് 8,500ലധികം വോട്ടുകൾക്കാണ് മുന്നിലുള്ളത്.

സമാജ്വാദി പാർട്ടി വിട്ട് ബിജെപിയിലേക്ക് മടങ്ങിയ ധാരാസിങ്ങ് ചൗഹാന്റെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹം തന്നെയായിരുന്നു മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി.

തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെ ആയാലും തങ്ങൾ അംഗീകരിക്കുന്നുവെന്ന് ബിജെപി പ്രതികരിച്ചു. ജയവും തോൽവിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. തങ്ങൾക്കൊപ്പമുള്ള ജനങ്ങളെ വിശ്വസിക്കുന്നുവെന്നും ഉത്തർപ്രദേശ് ടൂറിസം മന്ത്രി ജയ്വീർ സിങ്ങ് പറഞ്ഞു.

Also Read : “എൽഡിഎഫിൻ്റെ മരണമണി മുഴങ്ങുന്നു”; പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ്

മേൽപ്പറഞ്ഞ മണ്ഡലങ്ങൾക്ക് പുറമെ, മത്സരം നടന്ന ജാർഘണ്ഡിലെ ദുംമ്രിയിലും ഉത്തരാഖണ്ഡിലെ ബാഗേശ്വറിലും ബംഗാളിലെ ധുപ്ഗുരിയിലും ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version