ഉ​ട​മ​ക​ൾ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ൽ​കി​യ സ​മ​യ​പ​രി​ധി അവസാനിച്ചു; കാ​ല​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ നടപടിയുമായി മസ്കറ്റ് മു​നി​സി​പ്പാ​ലി​റ്റി

ഉ​ട​മ​ക​ൾ​ക്ക്-കൊ​ണ്ടു​പോ​കാ​ൻ-ന​ൽ​കി​യ-സ​മ​യ​പ​രി​ധി-അവസാനിച്ചു;-കാ​ല​ങ്ങ​ളാ​യി-ഉ​പേ​ക്ഷി​ച്ച-വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ-നടപടിയുമായി-മസ്കറ്റ്-മു​നി​സി​പ്പാ​ലി​റ്റി

ഉ​ട​മ​ക​ൾ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ൽ​കി​യ സ​മ​യ​പ​രി​ധി അവസാനിച്ചു; കാ​ല​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ നടപടിയുമായി മസ്കറ്റ് മു​നി​സി​പ്പാ​ലി​റ്റി

ഉ​പേ​ക്ഷി​ച്ച്​ പോ​കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്ന്​ 200 മു​ത​ൽ 1000 റി​യാ​ൽ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ മ​സ്​​ക​റ്റ്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അറിയിച്ചു

Muscat Municipality removes abandoned vehicles
supplied

ഹൈലൈറ്റ്:

  • അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനമാണ് ഉപേക്ഷിക്കുന്നതെങ്കിൽ 1000 റിയാലും പിഴ ചുമത്തും.
  • 15 താഴെ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന കാറുകൾക്കും ബസുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 200 റിയാൽ പിഴ
  • നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും.
മസ്കറ്റ്: ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടിയുമായി മസ്കറ്റ് മുൻസിപാലിറ്റി. നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന രീതിയിൽ കാലങ്ങളായി കിടക്കുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടിയുമായി മുൻസിപാലിറ്റി അധിക‍ൃതർ രംഗത്തെത്തിയിരിക്കുന്നത്. ബൗഷർ വിലായത്തിലെ നിരവധി പാർപ്പിട, വാണിജ്യ, വ്യവസായിക മേഖലകളിൽനിന്ന് ഇത്തരത്തിലുള്ള നിരവധി വാഹനങ്ങൾ അധികൃതർ നീക്കം ചെയ്തു. ക്രെയിനിന്റെ സഹായത്തോടെയാണ് ഈ വാഹനങ്ങൾ നീക്കം ചെയ്തത്.

നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്ന വാഹനങ്ങൾക്കതിരെ ഈ വർഷത്തിന്‍റെ തുടക്കത്തിൽതന്നെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ നീക്കം ചെയ്തു പലരും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഉടമകളോട് വന്നു കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുവദിച്ച സമയം കഴി‍ഞ്ഞു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസ്കറ്റിന്‍റെ നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന തരത്തിലാണ് ഇത്തരത്തിൽ വാഹനങ്ങൾ കിടന്നിരുന്നത്.

India Name Change: ഭയം ‘ഇന്ത്യ’യോടോ? പ്രതിപക്ഷത്തോടോ?

Also Read: യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം; താമസം, വിസ, എയർ ടിക്കറ്റ് സൗജന്യം
നിരവധി വാഹനങ്ങളാണ് നഗരത്തിന്‍റെ പല ഭാഗത്തും ഇത്തരത്തിൽ നിൽക്കുന്നത്. കഴിഞ്ഞ മാസം നിരവധി വാഹനങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്തിരുന്നു. വാഹനങ്ങൾ കൂടുതൽ ദിവസം പൊതുനിരത്തുകളിൽ ഉപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. പാതയോരത്തോ, പാർപ്പിട പരിസരങ്ങളിലോ കാറുകൾ നിർത്തിയിടുന്നതും മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. പ്രവേശന കവാടങ്ങളിൽ വാഹനം ഉപേക്ഷിച്ച് പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ദൈനംദിന പാതയിലോ പാർപ്പിട പരിസരങ്ങളിൽ ഗതാഗതതടസം ഉണ്ടാക്കാൻ അനുവദിക്കില്ല.

കാറുകൾ ദീർഘകാലത്തേക്ക് ഒരു സ്ഥലത്ത് ഉപോക്ഷിക്കുമ്പോൾ മാലിന്യങ്ങൾ അടിഞ്ഞുകൂടും. പ്രാണികളുടെയും എലികളുടെയും ഒരു പ്രധാനത്താവളമായി ഇത് മാറും. പലപ്പോഴും സാമൂഹിക വിരുദ്ധർ ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല കൂടുതൽ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തീപിടിത്തത്തിന് ഇടയാക്കിയേക്കും.

പരാതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പലയിടത്തു നിന്നും വാഹനങ്ങൾ നീക്കം ചെയ്യുന്നത്. സ്വദേശികളുടെയും താമസക്കാരുടെയും പരാതികൾ ഇതുമായി ബന്ധപ്പെട്ട് മുൻസിപാലിറ്റി അധിക‍‍ൃതർക്ക് ലഭിക്കുന്നുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിപ്പിക്കും. ഈ സമയത്ത് എടുത്തുകൊണ്ട് പോയില്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കും.

Read Latest Gulf News and Malayalam News

സുമയ്യ തെസ്നി കെപി നെ കുറിച്ച്

സുമയ്യ തെസ്നി കെപി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version