ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്; സൗദിയില്‍ 11 ഏഷ്യക്കാര്‍ക്ക് 7 വര്‍ഷം വീതം തടവ്

ബാങ്ക്-അക്കൗണ്ട്-വിവരങ്ങള്‍-ചോര്‍ത്തി-തട്ടിപ്പ്;-സൗദിയില്‍-11-ഏഷ്യക്കാര്‍ക്ക്-7-വര്‍ഷം-വീതം-തടവ്
റിയാദ്: ബാങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തിയതിന് സൗദി അറേബ്യയില്‍ 11 പാകിസ്ഥാന്‍ പ്രവാസികള്‍ക്ക് കോടതി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതികളെ നാടുകടത്താനും ഉത്തരവിട്ടു.

പബ്ലിക് പ്രോസിക്യൂഷന്റെ സാമ്പത്തിക തട്ടിപ്പ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ തങ്ങള്‍ക്ക് ലഭിച്ച വ്യക്തിഗത വിവരങ്ങള്‍ ഇരകളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിനും പണം പിന്‍വലിക്കുന്നതിനും ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.

GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ

ബാങ്ക് ജീവനക്കാരായി ആള്‍മാറാട്ടം നടത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇരകളാകാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രതികള്‍ എസ്എംഎസ് സന്ദേശങ്ങള്‍ അയച്ചും ഫോണ്‍ കോളുകള്‍ ചെയ്തും അവരുടെ ബാങ്ക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഇങ്ങനെ ലഭിച്ച അക്കൗണ്ട് വിവരങ്ങള്‍ പണം പിന്‍വലിക്കുന്നതിന് ഉപയോഗിച്ചതായും അന്വേഷണത്തില്‍ ബോധ്യമായിരുന്നു.

സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് സ്വദേശികളെയും വിദേശികളെയും സംരക്ഷിക്കുന്നതിന് ഇത്തരം കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കഠിനമായ ശിക്ഷകള്‍ നല്‍കുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യ-ഗള്‍ഫ്-അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുമായി യുഎസ്, ഇന്ത്യ, സൗദി, യുഎഇ രാജ്യങ്ങള്‍; ജി20 ഉച്ചകോടിയില്‍ കരാറിലെത്തും
പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും വ്യാജ എസ്എംഎസ് സന്ദേശങ്ങളോടും ഫോണ്‍ തട്ടിപ്പുകളോടും പ്രതികരിക്കരുതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചു. അക്കൗണ്ട് വിവരങ്ങള്‍, ഒടിപി നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവയ്ക്കരുത്. ബാങ്ക് ജീവനക്കാര്‍ ഒരിക്കലും ഉപഭോക്താക്കളോട് അത്തരം വിവരങ്ങള്‍ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ആവശ്യപ്പെടില്ലെന്ന് ബാങ്കുകള്‍ ഇടയ്ക്കിടെ ഓര്‍മപ്പെടുത്താറുണ്ടെങ്കിലും പലരും കെണയില്‍ വീണുപോകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ നിക്ഷേപ പദ്ധതി
അഡ്വ. കെജെ റെജിക്ക് റിഫ യാത്രയയപ്പ് നല്‍കി
റിയാദ്: രണ്ടു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് ജന്മനാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) സജീവ പ്രവര്‍ത്തകയും സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന അഡ്വ. കെജെ റജിക്ക് റിഫ യാത്രയയപ്പ് നല്‍കി.

20 വര്‍ഷമായി റിയാദിലെ എറിത്രിയന്‍ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുകയായിരുന്ന റെജി എറണാകുളം കാലടി സ്വദേശിയാണ്. ഭര്‍ത്താവ് സലിം. യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി ജേക്കബ് കാരാത്ര, പ്രസിഡന്റ് റസൂല്‍ സലാം, നിബു വര്‍ഗീസ്, റോയ് വര്‍ഗീസ്, ബിജി ജേക്കബ്, സുലേഖ റസൂല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റിഫയുടെ സമ്മാനം റസൂല്‍ സലാം കൈമാറി.

Exit mobile version