Also Read : കേരളത്തിൽ മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിലും മഴ മുന്നറിയിപ്പ്
മുൻ പ്രധാനമന്ത്രിമാരേയും അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൗഡയ്ക്കും മൻമോഹൻ സിങ്ങിനും വിരുന്നിലേക്ക് ക്ഷണമുണ്ട്. എന്നാൽ, ദേവ ഗൗഡ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, മൻമോഹൻ സിങ്ങിന്റെ കാര്യത്തിൽ ഇതുവരെ വ്യക്തത ഒന്നു ലഭിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാട്സാപ്പ് വഴി ഇനി ലോൺകിട്ടും
അതിന് പുറമെ, രാഷ്ട്രീയ രംഗത്തെ പ്രമുഖരേയും വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10.45ന് ജെഡിയു നേതാവ് ഡൽഹിയിലേക്ക് പുറപ്പെടും. 2022 ജൂലൈയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാകും ഇത്.
നിരവധി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കന്മാർക്കും അത്താഴവിരുന്നിലേക്ക് ക്ഷണമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവരെ രാഷ്ട്രപതി സംഘടിപ്പിച്ച ജി20 അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. ഇത് പ്രതിപക്ഷ മുന്നണിയായ ഇന്ത്യയ്ക്കുള്ളിൽ നിന്നും വിമർശനമുന്നയിച്ചിരുന്നു.
“അവർ പ്രതിപക്ഷ നേതാവിനെ വിലമതിക്കുന്നില്ലെന്ന് ഇത് നിങ്ങളോട് പറയുന്നു. അതിനാൽ, ജി 20 ഉച്ചകോടിക്ക് അവർ ക്ഷണിച്ചില്ല,” രാഹുൽ ഗാന്ധി പറഞ്ഞു, തനിക്കും അത്താഴത്തിന് ക്ഷണം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്താഴവിരുന്നിൽ പങ്കെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ഇന്ത്യ പുനർനാമകരണ വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തതിന് പിറ്റേന്നാണ് താൻ അത്താഴവിരുന്നിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുമെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. ജി20 വിരുന്നിൽ പങ്കെടുക്കാനുള്ള തൃണമൂൽ മേധാവിയുടെ തീരുമാനത്തെ ഭരണകക്ഷിയായ ബിജെപി സ്വാഗതം ചെയ്തു.
Also Read : ത്രിപുരയിലും സിപിഎമ്മിന് തിരിച്ചടി; ഉത്തർപ്രദേശിൽ ബിജെപിക്കും പരാജയം
സെപ്റ്റംബർ 9 – 10 ദിവസങ്ങളിലായി ഡൽഹിയിൽ വച്ചാണ് ജി20 ഉച്ചകോടി നടക്കുന്നത്. യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോകനേതാക്കൾ ഇന്നും നാളെയുമായി ഡൽഹിയിൽ എത്തും.
Read Latest National News and Malayalam News