കുവെെറ്റിൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ തുടരുന്നു; 120 പേ​ർ‌ പിടിയിൽ

കുവെെറ്റിൽ-നി​യ​മ​ലം​ഘ​ക​രെ-ക​ണ്ടെ​ത്താ​നു​ള്ള-പ​രി​ശോ​ധ​ന​ക​ള്‍-തുടരുന്നു;-120-പേ​ർ‌-പിടിയിൽ

ജ​ഹ്റ, ഫ​ർ​വാ​നി​യ, അ​ഹ​മ്മ​ദി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പരിശോധന നടത്തിയത്.

Representational
പ്രതീകാത്മക ചിത്രം
കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ ഒരോ മൂലയും അരിച്ചു പെറുക്കി ശക്തമായ പരിശോധനയാണ് നടത്തുന്നത്. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 120 പേരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ജഹ്റ, ഫർവാനിയ, അഹമ്മദി തുടങ്ങിയ പ്രദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പിടിയിലായവരില്‍ കൂടുതലും കുവെെറ്റിൽ ജോലി ചെയ്യുന്നവരാണ്. ഗാര്‍ഹിക തൊഴിലാളികളാണ് കൂടുതൽ പേരും. നിയമങ്ങൾ പാലിക്കാതെ ജോലി ചെയ്യുന്നവർക്കതിരെ കർശനമായ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരാനാണ് തീരുമാനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകി. വരും ദിവസങ്ങളിൽ കർശനമായ പരിശോധന നടത്തും.

Arun Gopan Interview: ‘റേഞ്ച് റോവറിനോടാണ് എന്നും ഇഷ്ടം’

Also Read: ഉ​ട​മ​ക​ൾ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ൽ​കി​യ സ​മ​യ​പ​രി​ധി അവസാനിച്ചു; കാ​ല​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ നടപടിയുമായി മസ്കറ്റ് മു​നി​സി​പ്പാ​ലി​റ്റി
വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും: കുവെെറ്റ്

കുവെെറ്റ്: പൊതുനയങ്ങൾ രൂപംനൽകാൻ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കാണ് കുവെെറ്റ് മുൻഗണന നൽകുന്നത്. ആസൂത്രണത്തിനും വികസനത്തിനുമുള്ള അനുമതി സുപ്രീം കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് നൽകി. ഉച്ചകോടിയിൽ രാജ്യത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് കൗൺസിലിന്റെ സെക്രട്ടേറിയറ്റ് കൂടിയിരുന്നു. സെപ്റ്റംബർ 18, 19 തീയതികളിൽ ന്യൂയോർക്കിൽ ആണ് ഉച്ചക്കോടി നടക്കുന്നത്. ഉച്ചക്കോടി സംബന്ധിച്ച തയാറെടുപ്പുകൾ വിശകലനം ചെയ്തതായി സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി അറിയിച്ചു.

വിവിധ സംസ്ഥാന ഏജൻസികളുമായി സഹകരിച്ച് കുവെെറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ ഓഫിസുകൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ഉച്ചകോടി ചർച്ച ചെയ്യും. 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വിശയങ്ങൾ ചർച്ച ചെയ്യും. കൂടാതെ ആഗോള സംഭവവികാസങ്ങളെയും ഭാവിയിലെ തന്ത്രപരമായ വെല്ലുവിളികളെയുംക്കുറിച്ചുള്ള ചർച്ചകൾ നടക്കും.
Read Latest Gulf News and Malayalam News

സുമയ്യ തെസ്നി കെപി നെ കുറിച്ച്

സുമയ്യ തെസ്നി കെപി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version