യുനെസ്‌കോ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് വിസ നിഷേധിച്ച് സൗദി

യുനെസ്‌കോ-സമ്മേളനത്തില്‍-പങ്കെടുക്കേണ്ട-ഇസ്രായേല്‍-മന്ത്രിമാര്‍ക്ക്-വിസ-നിഷേധിച്ച്-സൗദി
റിയാദ്: യുനെസ്‌കോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ട ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് സൗദി അറേബ്യ വിസ നല്‍കാന്‍ വിസമ്മതിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി എലി കോഹനും വിദ്യാഭ്യാസ മന്ത്രി യോവ് കിഷിനുമാണ് സൗദിയിലേക്ക് പ്രവേശനാനുമതി നിഷേധിച്ചത്.

യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ യോഗമാണ് സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്നത്. രണ്ട് മന്ത്രിമാരെയും അയക്കാന്‍ ഇസ്രായേല്‍ അങ്ങേയറ്റത്തെ പരിശ്രമം നടത്തിയെന്നും എന്നാല്‍ സൗദി അറേബ്യ അവര്‍ക്ക് വിസ അനുവദിച്ചില്ലെന്നും യാത്ര തടഞ്ഞെന്നും ഇസ്രായേലിലെ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു.

GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ

അമേരിക്കയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് രണ്ട് മന്ത്രിമാര്‍ക്കും വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പിന്മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിയാദില്‍ നടക്കുന്ന യുനെസ്‌കോ സമ്മേളനത്തില്‍ ഇസ്രായേല്‍ മന്ത്രിമാര്‍ പങ്കെടുക്കില്ലെങ്കിലും ഇസ്രായേലില്‍ നിന്നുള്ള മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍ പങ്കെടുക്കും.

സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള കരാറിനായി യുഎസും ഇസ്രായേലും വര്‍ഷങ്ങളായി ശ്രമംനടത്തിവരികയാണെങ്കിലും സൗദി വഴങ്ങാത്തതിനാല്‍ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമായാല്‍ മാത്രമേ ടെല്‍ അവീവുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കൂ എന്ന ഔദ്യോഗിക നിലപാടില്‍ സൗദി ഉറച്ചുനില്‍ക്കുകയാണ്.

യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ നിക്ഷേപ പദ്ധതി
പൗരസഭ ചേര്‍ന്നു
മക്ക: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മിന സെക്ടര്‍ ഐസി എഫ് ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന പ്രമേയത്തില്‍ പൗരസഭ ചേര്‍ന്നു. ആധുനിക ജനാധിപത്യ മൂല്യങ്ങളില്‍ പരമപ്രധാനമായ ബഹുസ്വരത ഇന്ത്യയുടെ ആത്മാവാണെന്നും ഭാഷ, ദേശം, സംസ്‌കാരം, മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാതെ ഏകശിലാത്മകത അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു നീക്കവും രാജ്യത്തിന്റെ അഖണ്ഡതയെയും കെട്ടുറപ്പിനെയും തകര്‍ക്കുമെന്നും പൗരസഭ അഭിപ്രായപ്പെട്ടു.

യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും അറിയാം
സെക്ടര്‍ പ്രസിഡന്റ് അബൂബക്കര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഹുസൈന്‍ കൊടിഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി മലയാളി കൂട്ടായ്മ ഭാരവാഹി യഹ്‌യാ ആസഫലി മുഖ്യപ്രഭാഷണംനടത്തി. ഭരണഘടനയുടെ ആമുഖ വായനയും ദേശീയ ഗാനാലാപനവും കൂട്ടമായി നടന്നു. പരിപാടിയില്‍ അബൂബക്കര്‍ പുലാമന്തോള്‍, ബഷീര്‍ നെടിയിരുപ്പ്, ലത്തീഫ് ലത്തീഫി, ഉസ്മാന്‍ പകര സംബന്ധിച്ചു. സിറാജ് വില്യാപ്പള്ളി സ്വാഗതവും അസ്‌കര്‍ വല്ലുവാങ്ങാട് നന്ദിയും പറഞ്ഞു.

Exit mobile version